National News

കൊവിഡ് വ്യപനം; കിടക്കകളില്ല; ആശുപത്രിയിൽ രോ​ഗികൾക്ക് ഓക്സിജൻ നൽകുന്നത് വീൽചെയറിൽ ഇരുത്തി

മഹാരഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 681 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് നടന്നത്.
മഹാരാഷ്ട്രയിലെ ചില ആശുപത്രികളിൽ രോഗികൾക്ക് വേണ്ട കിടക്കകൾ നൽകാൻ പോലും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോ​ഗികളിൽ പലർക്കും ഓക്സിജൻ നൽകുന്നത് വീൽച്ചെയറുകളിൽ ഇരുത്തിയാണ്. രോ​ഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകൾ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് ​കാരണം.

ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോ​ഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്. വീൽച്ചെയറിലിരിക്കുന്ന രോ​ഗികൾക്ക് തങ്ങളുടെ കഴിവിന്റെ പരമാവധി ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരുടേതടക്കമുള്ള മൊബൈൽ വീഡിയോ കൂട്ടിരിപ്പുകാരിലൊരാൾ പകർത്തിയത് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!