ജില്ലയിൽ ഇന്ന് 245 പേർക്ക് കോവിഡ്

  • 8th March 2021
  • 0 Comments

ജില്ലയിൽ ഇന്ന് 245 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ 245 പേര്‍ക്ക് കോവിഡ് രോഗമുക്തി 527 ജില്ലയില്‍ ഇന്ന് 245 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 230 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5840 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

Kerala

തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു

  • 7th March 2021
  • 0 Comments

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്സിൻ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്സിന്‍ ക്യാംപുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം. വിവിധ ആശുപത്രികളിൽ എത്തിയ മുതിർന്ന പൗരന്മാർ വാക്സിൻ ലഭിക്കാതെ മടങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ വഴി ബുക്ക് ചെയ്ത് എത്തിയവരോട് ഒരാഴ്ച കഴിഞ്ഞ് വരാൻ നിർദേശം നൽകി മടക്കി. വാക്സിൻ ക്ഷാമത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം നിർത്തിവച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം […]

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 6th March 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക […]

ജില്ലയിൽ ഇന്ന് 358 പേർക്ക് കോവിഡ്

  • 5th March 2021
  • 0 Comments

ജില്ലയിൽ ഇന്ന് 358 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ 358 പേര്‍ക്ക് കോവിഡ് രോഗമുക്തി 377 ജില്ലയില്‍ ഇന്ന് 358 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,131 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 377 പേര്‍ കൂടി രോഗമുക്തിനേടി […]

ജില്ലയിൽ ഇന്ന് 345 പേർക്ക് കോവിഡ്

  • 4th March 2021
  • 0 Comments

ജില്ലയില്‍ 345 പേര്‍ക്ക് കോവിഡ് രോഗമുക്തി 558 ജില്ലയില്‍ ഇന്ന് 345 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6127 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 558 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. […]

National News

രാജ്യത്ത് പുതുതായി 12,286 പേര്‍ക്ക് കോവിഡ് ; 24 മണിക്കൂറിനിടെ 9 1 മരണം

  • 2nd March 2021
  • 0 Comments

രാജ്യത്ത് പുതുതായി 12,286 പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിതീകരിച്ചു . 12,464 പേര്‍ കോവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത് 1.11 കോടി പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.07,98,921 പേര്‍ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേര്‍ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു. വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ കോവിഡ് ബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ […]

Kerala News

ബിനോയ് വിശ്വം എം പി ക്ക് കൊവിഡ്

  • 27th February 2021
  • 0 Comments

ബിനോയ് വിശ്വം എം പി ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എൽ.ഡി.എഫിന്റെ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബിനോയ് വിശ്വത്തെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തിൽ തുടരും. ഇന്നലെ വൈകിട്ടായിരുന്നു ബിനോയ് വിശ്വം നയിച്ച ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. മുഖ്യമന്ത്രിയായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Entertainment News

60 ശതമാനം തീയറ്ററുകളും അടച്ചു;സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേക്ക്

  • 25th February 2021
  • 0 Comments

സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേക്ക്. 60 ശതമാനം തീയറ്ററുകളും അടച്ചു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി തീയറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ഏറെ പ്രതീക്ഷകളോടെയാണ് സിനിമ ആസ്വാദകർ വരവേറ്റത്. വിനോദ നികുതിയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് […]

National News

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ് നാട് സർക്കാർ

  • 25th February 2021
  • 0 Comments

കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നു വരുന്നവർക്ക് ഏഴുദിവസത്തെ ഹോം ക്വീറന്റീൻ നിർബന്ധമാക്കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരും പരിശോധന കർശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ കർണാടക അതിർത്തിയിൽ പരിശോധന ആരംഭിച്ചിരുന്നു. കേരള-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്പോസ്റ്റുകളിൽ ആർടിപിസിആർ […]

National News

മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യം

  • 24th February 2021
  • 0 Comments

മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് നിലവില്‍ വാക്‌സിനേഷന്‍ നടത്തികൊണ്ടിരിക്കുന്നത്. മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ […]

error: Protected Content !!