Local

അധ്യാപക വൃത്തി വലിയ സാമൂഹ്യാംഗീകാരം നൽകുന്നു; കെ.കെ. നവാസ്

മുക്കം: സമൂഹത്തിൽ വലിയ മാന്യതയും അംഗീകാരവും വ്യക്തിപരമായ അഭിമാനവും നൽകുന്ന തൊഴിലാണ് അധ്യാപനമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പറഞ്ഞു. കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച അധ്യാപക ദിനാചരണവും ആദരച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അസീസ്, വിരമിച്ച അധ്യാപകനും കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറിയുമായ പി.സി. അബ്ദുനാസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ടി. കവിത ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം നഗരസഭ അവാർഡ് ജേതാവ് റോബിൻ ഇബ്രാഹിം, നാഷനൽ സെലിബ്രിറ്റി ടീച്ചർ അവാർഡ് ജേതാവ് ശബ്ന ആമിനക്കുട്ടി ചോല എന്നിവരെ കെ.കെ. നവാസ് ആദരിച്ചു.
അധ്യാപക ദിന സന്ദേശം ലൈബ്രറി പ്രസിഡന്റ് അബൂബക്കർ പള്ളിത്തൊടുക നൽകി. സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നിയാസ് ചോല, ഡോ. ഒ.സി. അബ്ദുൽ കരീം, എം. അഹമ്മദ്കുട്ടി മദനി, എൻ.കെ. അഷ്റഫ്, എം.പി. ജുമൈല, പി. അബ്ദുറഹ്മാൻ, വി.എ. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!