അധ്യാപക വൃത്തി വലിയ സാമൂഹ്യാംഗീകാരം നൽകുന്നു; കെ.കെ. നവാസ്
മുക്കം: സമൂഹത്തിൽ വലിയ മാന്യതയും അംഗീകാരവും വ്യക്തിപരമായ അഭിമാനവും നൽകുന്ന തൊഴിലാണ് അധ്യാപനമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പറഞ്ഞു. കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി സംഘടിപ്പിച്ച അധ്യാപക ദിനാചരണവും ആദരച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അസീസ്, വിരമിച്ച അധ്യാപകനും കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറിയുമായ പി.സി. അബ്ദുനാസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ടി. കവിത ടീച്ചർ, പി.ടി.എ പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം നഗരസഭ […]

