National News

കോവിഡ് ; കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കും

  • 24th February 2021
  • 0 Comments

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും.കേന്ദ്ര സംഘങ്ങള്‍ സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കേസുകളുടെ വര്‍ദ്ധനവിനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. വ്യാപന ശൃംഖല തകര്‍ക്കുന്നതിനുള്ള നടപടികള്‍ക്കായി സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിക്കും . ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, […]

Kerala News

വിദേശത്ത് നിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന കർശനം ; പുതിയ പരിഷ്കാരത്തിനെതിരെ പ്രവാസികൾ

  • 24th February 2021
  • 0 Comments

വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. പുതിയ പരിഷ്‌ക്കാരത്തിന് എതിരെ പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.വിദേശത്ത് നിന്ന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് പ്രവാസികള്‍ കരിപ്പൂരിലെത്തുന്നത്. യാത്രക്കാരില്‍നിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നത്. പരിശോധനാ ഫീസ് നല്‍കാന്‍ ഇന്ത്യന്‍ പണം കൈയിലില്ലാത്ത പ്രശ്‌നവും പ്രവാസികളില്‍ പലരും നേരിടുന്നുണ്ട്. വിദേശ കറന്‍സി മാറ്റി നല്‍കാന്‍ കൗണ്ടര്‍ ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു

Kerala News

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല; കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കും; ​ന​വ്ജ്യോ​ത് ഖോ​സ

  • 24th February 2021
  • 0 Comments

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​െൻറ ഭാ​ഗ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന്​ ക​ല​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ടം ഏ​ര്‍പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് ഭ​ക്ത​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ല​ക്​​ട​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​വി​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ക​ല​ക്​​ട​ര്‍ നേ​രി​ട്ട്​ വി​ല​യി​രു​ത്തി. ക്ഷേ​ത്ര​ത്തി​ലെ പ​ണ്ടാ​ര അ​ടു​പ്പി​ല്‍ മാ​ത്ര​മാ​കും ക്ഷേ​ത്ര​വ​ള​പ്പി​ലെ പൊ​ങ്കാ​ല. ഈ ​ച​ട​ങ്ങി​ല്‍ ക​ഴി​യു​ന്ന​ത്ര​യും കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്ക​മു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ക​യും വേ​ണം. വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യി​ടു​ന്ന​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. […]

Kerala News

കോവിഡ് വ്യാപനം ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ

  • 24th February 2021
  • 0 Comments

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. കർണാടകക്ക് പുറമേ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.കോവിഡ് നെഗറ്റീവ് പരിശോധന ഫലവുമായി എത്തുന്നവർക്ക് മാത്രം പ്രവേശനാനുമതി നൽകിയാൽ മതിയെന്നാണ് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. ഡൽഹി സർക്കാറും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ആർ.ടി.പി.സി.ആർ പരിശോധന ഫലം വേണമെന്നാണ് കർണാടക സർക്കാർ അറിയിച്ചത്. ഒറ്റത്തവണ യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് നൽകേണ്ടത്. മഹാരാഷ്ട്രയിലും കേരളത്തിൽ നിന്നുള്ള യാത്രക്കാർ […]

Kerala News

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം; 2000 കേന്ദ്രങ്ങളില്‍ നടത്തും

  • 23rd February 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍ നടത്തും. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു മൂന്നാം ഘട്ടത്തില്‍ പരമാവധി അവരവരുടെ വീടുകള്‍ക്ക് സമീപം വാക്‌സിനെത്തുന്ന തരത്തിലാണ് ക്രമീകരണം. ഇതിനായി ഹെല്‍ത്ത് സെന്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍, ഹാളുകള്‍ തുടങ്ങിയവ വാക്‌സിന്‍ കേന്ദ്രങ്ങളാക്കും.അവശ്യമെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍, […]

National News

അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക

  • 23rd February 2021
  • 0 Comments

അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. സർക്കാറിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. അതിര്‍ത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിനെതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു […]

International News

കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് അമേരിക്ക;വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതിതാഴ്ത്തി

  • 23rd February 2021
  • 0 Comments

കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് അമേരിക്ക. കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നതിന് പിന്നാലെയാണ് മരിച്ചവര്‍ക്ക് അമേരിക്ക ആദരം അര്‍പ്പിച്ചത്. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരികള്‍ കത്തിച്ച് ആദരം അര്‍പ്പിച്ചു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി. ലോകത്തെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് അമേരിക്കയിലേത്. ഇതുവരെ ലോകത്ത് രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളുടെ ഇരുപത് ശതമാനത്തിന് മുകളിലാണ് അമേരിക്കയിലേത്. അമേരിക്കയില്‍ […]

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • 22nd February 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് […]

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക;ബസ് യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

  • 22nd February 2021
  • 0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കര്‍ണാടക. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.ബസ് യാത്രക്കാര്‍ക്കും 72മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ പ്രവേശനമുള്ളു. അതേസമയം, രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ കടത്തിവിടുന്നുണ്ട്. ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം […]

Kerala

രാജ്യത്ത് 14,264 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 90 മരണം

  • 21st February 2021
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,667 പേർ രോഗമുക്തി നേടി. പുതിയതായി 90 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. ഇതിൽ 1,06,89,715 പേർ രോഗമുക്തി നേടി. 1,56,302 പേരാണ് മരിച്ചത്. 1,45,634 പേരാണ് ചികിത്സയിൽ തുടരുന്നത്. 1,10,85,173 പേർക്ക് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Protected Content !!