National News

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്;യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

  • 18th February 2021
  • 0 Comments

വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വൈറസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഈ മാസം 22 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുക.യു.കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ഒഴികെ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകം. യാത്രക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ വിമാനത്തില്‍ പ്രവേശിക്കുകയുള്ളൂ. […]

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 13th February 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് […]

കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • 6th February 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ […]

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 3rd February 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ […]

Kerala News

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്

  • 3rd February 2021
  • 0 Comments

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മന്ത്രി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

National News

കെ.കെ രാഗേഷ് എംപിക്ക് കൊവിഡ്

  • 31st January 2021
  • 0 Comments

കെ.കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദല്‍ഹിയിലെ കര്‍ഷക സമരത്തില്‍ കെ.കെ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു. മോഡി സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചുള്ള സ്വകാര്യ ബില്ലുകള്‍ക്ക് കെ കെ രാഗേഷ് രാജ്യസഭയില്‍ അവതരണാനുമതി തേടിയിരുന്നു.

National News

കോവിഡ് ബാധിതർ കൂടുതലും കേരളത്തിലും മഹാരാഷ്ട്രയിലും

  • 28th January 2021
  • 0 Comments

രാജ്യത്തെ കോവിഡ് ബാധിതരില്‍ കൂടുതലും കേരളത്തിലും മഹാരാഷ്ട്രയിലും. നിലവിലെ കോവിഡ് രോഗികളുടെ 70 ശതമാനം ഈ രണ്ട് സംസ്ഥാനങ്ങളിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 11,666 പുതിയ കോവിഡ് കേസുകളാണുള്ളത്. 14301 പേര്‍ രോഗമുക്തരായി. 123 മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 7,25,653 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 153 പേര്‍ക്കാണ് അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Kerala News

കൊവിഡ്; എം.വി ജയരാജന്റെ നില ഗുരുതരം

  • 25th January 2021
  • 0 Comments

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം.കടുത്ത ന്യുമോണിയയും പ്രമേഹവും ആരോഗ്യസ്ഥിതി വഷളാക്കി. ശ്വാസകോശത്തിനും തകരാറുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് നിന്നും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം പരിയാരത്തെത്തും. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആശുപത്രിയിലെത്തിയിരുന്നു.കൊവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ പിടിപെട്ടിരുന്നു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കുന്നത്. കഴിഞ്ഞ ആഴ്ചയാണ് […]

Health & Fitness National News

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് ലക്ഷദ്വീപ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം ഉടന്‍ പുറപ്പെടും

  • 21st January 2021
  • 0 Comments

ലക്ഷദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇതുവരെ 27 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ജനുവരി മൂന്നിന് കൊച്ചിയില്‍ നിന്ന് കപ്പലില്‍ കാവരത്തിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കവരത്തിയിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചൊവ്വാഴ്ച മുതല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 17th January 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് […]

error: Protected Content !!