News

അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറി നിര്‍മ്മിച്ച ടെന്റുകള്‍ ചൈന പൊളിച്ചു നീക്കി

അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറി നിര്‍മ്മിച്ച ടെന്റുകള്‍ ചൈന പൊളിച്ചു നീക്കി. ഗല്‍വാന്‍, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്നാണ് ചൈന പിന്മാറുന്നത്. അതേസമയം ഗല്‍വാന്‍ താഴ്വരയില്‍ ഇപ്പോഴും ചൈനീസ് പട്ടാളത്തിന്റെ സായുധ വാഹനങ്ങളുണ്ട്. എന്നാല്‍ ഗല്‍വാനില്‍ നിര്‍മ്മിച്ച ടെന്റുകള്‍ ചൈന പൊളിച്ചുനീക്കി. ഇവിടെ നടത്തിവന്ന മറ്റ് നിര്‍മ്മാണങ്ങളും ഒഴിവാക്കി. കോര്‍ കമ്മാന്റര്‍മാരുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് ചൈനയുടെ പിന്മാറ്റം.

National

ഇന്ത്യയുടെ വെബ്‌സൈറ്റുകൾ നിരോധിച്ച് ചൈന

  • 30th June 2020
  • 0 Comments

ഇന്ത്യയുടെ വെബ്‌സൈറ്റുകളും, ന്യൂസ് പേപ്പറുകളും നിരോധിച്ച് ചൈന. ഇന്ത്യയിൽ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് തൊട്ടു പിന്നാലെയാണ് ചൈനയുടെ നടപടി. അതിർത്തിയിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ ചൈനയെ ഇന്ത്യൻ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് നിലപാട്. ഇനി ഓണ്‍ലൈന്‍ ഐപി ടിവിയിലൂടെ മാത്രമേ ഇന്ത്യന്‍ സൈറ്റുകള്‍ ചൈനയിൽ കാണാന്‍ സാധിക്കൂ നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകും. ജൂണ്‍ 15ന് ലഡാക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈന ഇന്ത്യ അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമായി […]

News

ഇന്ത്യ-ചൈന സംഘര്‍ഷം; മരണസംഖ്യ ഉയരാന്‍ സാധ്യത

  • 17th June 2020
  • 0 Comments

ലഡാക്കിലെ ഗല്‍വന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം നാല് ഇന്ത്യന്‍ സൈനികര്‍ അതിഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാല് സൈനികര്‍ ഗുരതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരെങ്കിലും വീരമൃത്യുവരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള […]

National

ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീര്യമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ

  • 16th June 2020
  • 0 Comments

ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതായി റിപ്പോർട്ടുകൾ . കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.  43 ചൈന‌ീസ് സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടും വരുന്നുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന. […]

International

കൊറോണ വൈറസ്; ഹോങ്കോങില്‍ ഒരു മരണം; ചൈനക്ക് പുറത്തിത് രണ്ടാമത്തേത്

കൊറോണ വൈറസ് ബാധയേറ്റ് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്തുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ മരണവും. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ഞായറാഴ്ച ഫിലിപ്പന്‍സില്‍ കൊറോണ ബാധിച്ച ചൈനീസ് പൗരന്‍ മരിച്ചിരുന്നു മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാന്‍ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനില്‍ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി. […]

National

വുഹാനില്‍നിന്ന് 324 പേരടങ്ങിയ വിമാനം ഇന്ത്യയിലെത്തി

കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യയിലേക്ക് 324 പേരടങ്ങിയ വിമാനം എത്തി. വിമാനത്തില്‍ 42 മലയാളികളമുണ്ട്. രാവിലെ ഏഴരയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. എത്തിയവരില്‍ 56 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇരുവര്‍ക്കും ഉയര്‍ന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയില്‍ തന്നെ വിശദമായി പരിശോധിക്കും. വൈറസ് ബാധയില്ലെന്ന് ചൈന […]

International

കൊറോണ വൈറസ്;ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ഭീഷണിയായെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണിത്. പതിനെട്ട് രാജ്യങ്ങളിലേക്ക് വൈറസ പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. നിലവില്‍ 8100 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇതി്ല്‍ 8000 പേരും ചൈനയിലാണ്. ഇതുവരെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. കൂടുതല്‍ രാജ്യങ്ങളിലേക്കു വൈറസ് പടരുന്നത് തടയുകയാണ് ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അതിനായി […]

International

ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു

ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

International

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. രോഗംബാധിച്ചവരുടെ എണ്ണം ചൈനയില്‍ മാത്രം 4,174 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ദ്ധനയാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്.രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ […]

Kerala

ചൈനയിലെ കൊറോണ വൈറസ്; സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം

ചൈനയില്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം. വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍നിന്നെത്തിയവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഒമ്പത് പേരാണ് […]

error: Protected Content !!