International News

ഒരു വർഷത്തിന് ശേഷം വുഹാനിൽ വീണ്ടും കോവിഡ്; മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന

  • 3rd August 2021
  • 0 Comments

ഒരു വര്‍ഷത്തിന് ശേഷം വുഹാനിൽ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന. ഒരു വര്‍ഷമായി പ്രദേശത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്. […]

ഒടുവിൽ സമ്മതിച്ച് ചൈന; ഗാല്‍വന്‍ താഴ്‌വരയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നതായി റിപ്പോർട്ട്

  • 19th February 2021
  • 0 Comments

ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ). ഗാല്‍വനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതായി. ആദ്യമായാണ് ചൈന തുറന്നുസമ്മതിക്കുന്നതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചതായും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാല്‍വനിലെ […]

മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് വ്യവസായ ഭീമന്‍ ഴോങ് ഷന്‍ഷാന്‍ അതിസമ്പന്ന പട്ടികയില്‍

  • 31st December 2020
  • 0 Comments

ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഴോങ് ഷന്‍ഷാന്‍ ഒന്നാമത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 77.8 ബില്യണ്‍ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വര്‍ഷം മാത്രം ഏഴു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്. 66 കാരനായ ഴാങ് മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോണ്‍ വോള്‍ഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് […]

അമേരിക്കയെ മറികടന്ന്​ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • 26th December 2020
  • 0 Comments

2028 ഓടെ അമേരിക്കയെ മറികടന്ന്​ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്​തിയാകുമെന്ന്​ റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച്​ വർഷം മുമ്പ്​ ചൈന നേട്ടം കൈവരിക്കുമെന്ന്​ പുതിയ റിപ്പോർട്ടുകൾ. കോവിഡ്​ 19 ആണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്​. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുമ്പോള്‍ യു.എസ്​ സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്​ വരവിന്​ ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു.നേരത്തെ തന്നെ കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞതാണ്​ ചൈനക്ക്​ ഗുണകരമാവുന്നത്​.

International News

ചൈനയുടെ വാക്‌സിന്‍ ഫലപ്രദമെന്ന് യു എ ഇ

  • 9th December 2020
  • 0 Comments

ചൈനയുടെ കൊവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം യു.എ.ഇയുടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈന പുറത്തിറക്കിയ കൊവിഡ് വാക്സിന്‍ സിനോഫാം വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ 86 ശതമാനം വിജയമാണെന്നും യു.എ.ഇ ആരോഗ്യ വകുപ്പ് പറഞ്ഞു. യു.എ.ഇയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചൈനയുടെ വാക്സിന്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച ബ്രിട്ടനില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ കുത്തിവെപ്പ് ആരംഭിച്ചിരുന്നു. ഫൈസര്‍ കമ്പനിയുടെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കൊവിഡ് വാക്സിന്‍ കൊവന്റ്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 90 വയസുള്ള […]

ബൈഡനും കമലയ്ക്കും അഭിനന്ദനം നേർന്ന് ചൈന

  • 14th November 2020
  • 0 Comments

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഒടുവിൽ അഭിനന്ദനം നേർന്ന് ചൈന. അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിക്കുന്നുവെന്നും ബൈഡനും കമല ഹാരിസിനും അഭിനന്ദമറിയിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ അറിയിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ ആദ്യ പ്രതികരണം പുറത്തുവരുന്നത്. “ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ അംഗീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ബുദ്ധിയും ശക്തിയും, അമേരിക്കയുടെയും ലോകത്തിന്റെയും സമാധനത്തിനും […]

ചൈനീസ് നിർമിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവച്ചു

  • 10th November 2020
  • 0 Comments

ചൈനീസ് നിർമിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവച്ചു. ഗുരുതരമായ പാർശ്വഫലം ഉണ്ടായതിനെ തുടർന്നാണ് നടപടിയെന്ന് ബ്രസീൽ ആരോഗ്യ നിരീക്ഷണ ഏജൻസി- അൻവിസ അറിയിച്ചു. ചൈനീസ് മരുന്നു നിർമാതാക്കളായ സിനോവാക് ബയോടെക്ക് നിർമിച്ച കൊറോണ വാക്സിന്റെ പരീക്ഷണമാണ് നിർത്തിവച്ചിരിക്കുന്നത്. കൊവാക്‌സിൻ ഉപയോഗത്തെ തുടർന്ന് എന്താണ് സംഭവിച്ചതെന്ന് അൻവിസ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആഗോള തലത്തിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചിരിക്കുന്നത്. ആഗോളതലത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. 56 ലക്ഷത്തിൽ അധികം ആളുകൾക്കാണ് […]

ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു

  • 6th November 2020
  • 0 Comments

ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോപെസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്‌ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടുമാസം തികയും മുമ്പാണ് ഈ തീരുമാനം. ഭാവിയില്‍ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിര്‍മാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റുരാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കല്‍, […]

ബിജെപിയ്ക്ക് ചൈനയോടുള്ളതിനേക്കാള്‍ ശത്രുതയാണ് കശ്മീരികളോടെന്ന് മെഹബൂബ മുഫ്തി

  • 29th October 2020
  • 0 Comments

വീണ്ടും ബിജെപിക്കെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ മൗനം പാലിക്കുന്ന ബിജെപി, കശ്മീരിലെ ജനങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ തുടരുകയാണെന്ന് മുഫ്തി പറഞ്ഞു. ‘നിരവധി ഇന്ത്യന്‍ പട്ടാളക്കാരെ കൊന്ന് ചൈന സ്വന്തമാക്കിയ ഭൂമി തിരിച്ചു പിടിക്കൂ. ഇല്ല, ബിജെപി അത് ചെയ്യില്ല, അവര്‍ക്കതിന് കഴിയുകയുമില്ല. കാരണം അതുകൊണ്ട് ചൈനയെ കീഴടക്കാന്‍ ആവില്ലെന്ന് അവര്‍ക്കറിയാം. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം അവര്‍ തുടരുകയും ചെയ്യുന്നു’ മുഫ്തി പറയുന്നു. ജമ്മു കശ്മീരിനെ കൊള്ളയടിക്കാന്‍ ബിജെപിയെ […]

International News

ചൈനയിൽ പുതിയ വൈറസ് രോഗ ബാധ അറുപതോളം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട്

ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ് രോഗം . ചെള്ളുകളിൽ കാണുന്ന ഒരു തരം വൈറസാണ് പുതിയ രോഗത്തിന് കാരണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വരുന്നു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് പുതിയ വൈറസ് ബാധയുടെ 37 കേസുകൾ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച ഇവർ പനി, ചുമ […]

error: Protected Content !!