National News

മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് വ്യവസായ ഭീമന്‍ ഴോങ് ഷന്‍ഷാന്‍ അതിസമ്പന്ന പട്ടികയില്‍

Meet Zhong Shanshan, China's Bottled Water King Who Succeeded Mukesh  Ambani's Asia's Richest Person Title | India.com

ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഴോങ് ഷന്‍ഷാന്‍ ഒന്നാമത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 77.8 ബില്യണ്‍ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വര്‍ഷം മാത്രം ഏഴു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്.

66 കാരനായ ഴാങ് മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോണ്‍ വോള്‍ഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.ആറാം ക്ലാസില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ ഴോങ് നിര്‍മാണ തൊഴിലാളിയായും മാധ്യമപ്രവര്‍ത്തകനായും ബീവറേജിലെ ജോലിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സ്വന്തമായി കമ്പനി ആരംഭിച്ചത്. 1996ലാണ് നോങ്ഫു സ്പ്രിങ് കമ്പനി സ്ഥാപിച്ചത്. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ മരുന്നു നിര്‍മാണക്കമ്പനി ബീജിങ് വാന്‍തായി ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസ് കോര്‍പറേഷനും ഇദ്ദേഹത്തിന്റെ ഉടമസ്ഥതിയുള്ളതാണ്.76.9 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോളിന്‍ ഹോങ്ങിന്റേത് 63.1 ബില്യണ്‍ ഡോളറാണ്. ആലിബാബ ഉടമസ്ഥനായ ജാക്ക് മാ 51.3 ബില്യണ്‍ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!