International News

ചൈനയുടെ വാക്‌സിന്‍ ഫലപ്രദമെന്ന് യു എ ഇ

ചൈനയുടെ കൊവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം യു.എ.ഇയുടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ചൈന പുറത്തിറക്കിയ കൊവിഡ് വാക്സിന്‍ സിനോഫാം വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ 86 ശതമാനം വിജയമാണെന്നും യു.എ.ഇ ആരോഗ്യ വകുപ്പ് പറഞ്ഞു.

യു.എ.ഇയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചൈനയുടെ വാക്സിന്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച ബ്രിട്ടനില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ കുത്തിവെപ്പ് ആരംഭിച്ചിരുന്നു. ഫൈസര്‍ കമ്പനിയുടെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കൊവിഡ് വാക്സിന്‍ കൊവന്റ്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 90 വയസുള്ള മാര്‍ഗരറ്റ് കീനറാണ് സ്വീകരിച്ചത്. റഷ്യ വികസിപ്പിച്ച സ്ഫുടിനിക് 5 വാക്സിനും വിജയമായിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ അടുത്ത നൂറ് ദിവസം മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!