Kerala Local News

അറിയിപ്പുകള്‍

New Course Announcement: Simplilearn's Digital Selling Foundation Program

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പുരുഷന്‍മാര്‍ക്ക് തൊഴിലവസരം. ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍
ഒഴിവുളള ക്രെഡിറ്റ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു ), എച്ച്.ആര്‍ അഡ്മിന്‍ (യോഗ്യത : എം.ബി.എ, പ്രവൃത്തി പരിചയം), ടീം ലീഡര്‍ സെയില്‍സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്ക് ഡിസംബര്‍ 12 ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176

ഭൂമി ലേലം

വടകര താലൂക്കില്‍ ചോറോട് വില്ലേജില്‍ മുട്ടുങ്ങല്‍ ബ്ലോക്ക് റീ.സ. 1/20 ലെ 3.25 ആര്‍ സ്ഥലത്തിന്റെ നേര്‍പകുതി അവകാശവും അതിലെ കുഴിക്കൂറുകളും 2021 ജനുവരി 15ന് രാവിലെ 11 മണിക്ക് ചോറോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് വടകര തഹസില്‍ദാര്‍ അറിയിച്ചു.

ഗവ.വനിതാ പോളിടെക്‌നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍ 11 ന്

കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലെ ജി.ഐ.എഫ്.ഡി സെന്ററിലെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ മുസ്ലിം, ഈഴവ, എസ്സി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 11ന് കോഴിക്കോട് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഈ വിഭാഗങ്ങളില്‍പെട്ട നേരത്തെ അപേക്ഷ നല്‍കിയവര്‍ക്ക് സ്‌പോട്ട് അഡിഷനില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി, ടി.സി, സി.സി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 11ന് രാവിലെ 10 മണിക്കകം ഗവ.വനിതാ പോളിടെക്‌നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫീസ് 2,100 രൂപ കരുതണം. ഫോണ്‍ : 0495 2370714.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!