International News

ചൈനയിൽ പുതിയ വൈറസ് രോഗ ബാധ അറുപതോളം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട്

ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ് രോഗം . ചെള്ളുകളിൽ കാണുന്ന ഒരു തരം വൈറസാണ് പുതിയ രോഗത്തിന് കാരണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി.

ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വരുന്നു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് പുതിയ വൈറസ് ബാധയുടെ 37 കേസുകൾ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച ഇവർ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയിൽ ഇവരിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. പിന്നീട് ഇവർ രോഗമുക്തരായി മടങ്ങിയെങ്കിലും ശേഷം 23 പേരിൽ രോഗ ബാധ കണ്ടെത്തി.

.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!