നഗരങ്ങളെല്ലാം പൊലീസ് വളഞ്ഞു, നൂറ് കണക്കിന് സമരക്കാർ അറസ്റ്റിൽ; കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന
ബീജിങ്: കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന. പ്രധാന നഗരങ്ങളെല്ലാം പൊലീസ് വലയത്തിലായതോടെ ഇന്ന് പലയിടത്തും പ്രതിഷേധം നടന്നില്ല. നൂറ് കണക്കിന് സമരക്കാരെ അറസ്റ്റ് ചെയ്ത സർക്കാർ, കടുത്ത സാമൂഹികമാധ്യമ നിയന്ത്രണവും ഏർപ്പെടുത്തി. ഒരാഴ്ചയായി പ്രതിഷേധക്കരാൽ നിറഞ്ഞിരുന്ന നഗരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. മുദ്രാവാക്യം വിളിയും പ്രതിഷേധവും നിറഞ്ഞ ഇടങ്ങൾ നിശ്ശബ്ദമായി. പ്രതിഷേധമെല്ലാം സർക്കാർ അടിച്ചമർത്തി. ഇന്നലെ രാത്രി മാത്രം നൂറുകണക്കിന് സമരക്കാരാണ് പൊലീസിൻറെ പിടിയിലായത്. ബീജിംഗും ഷാങ്ഹായയിയുമടക്കമുള്ള നഗരങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ […]









