കൊറോണ വൈറസ്;ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
165

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ഭീഷണിയായെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണിത്. പതിനെട്ട് രാജ്യങ്ങളിലേക്ക് വൈറസ പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം.

നിലവില്‍ 8100 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇതി്ല്‍ 8000 പേരും ചൈനയിലാണ്. ഇതുവരെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി.
കൂടുതല്‍ രാജ്യങ്ങളിലേക്കു വൈറസ് പടരുന്നത് തടയുകയാണ് ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. അതേസമയം അനാവശ്യമായ യാത്രാ, വ്യാപാര നിയന്ത്രണങ്ങളെ ഡബ്ല്യുഎച്ച്ഒ സെക്രട്ടറി ജനറല്‍ വിമര്‍ശിച്ചു. കൊറോണയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി പോരാടാനും ലോകരാഷ്ട്രങ്ങളോട് ലോകാരോഗ്യസംഘടന അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here