International

പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം; ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ഐക്യരാഷ്ട്ര സഭയില്‍ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് ഇന്ത്യന്‍ പ്രതിനിധി യോജിന പട്ടേല്‍ പറഞ്ഞു. പാകിസ്താന്‍ ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനു വേണ്ട എല്ലാ ഒത്താശയും നല്‍കുന്നതായും അവര്‍ ആരോപിച്ചു. ചില ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടിവരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജിന പട്ടേല്‍ പറഞ്ഞു. തങ്ങളല്ല പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നിലെന്ന പാകിസ്താന്‍ വാദം പൊള്ളത്തരമാണെന്നും ഇത്തരമൊരു വേദിയില്‍വച്ച് എങ്ങനെയാണ് കള്ളം പറയാനാവുമെന്നും ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു.

GLOBAL International Trending

ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് യു.എന്‍ രക്ഷാസമിതി അംഗീകാരം

  • 11th June 2024
  • 0 Comments

യുനൈറ്റഡ് നാഷന്‍സ്: ഗസ്സയില്‍ അടിയന്തരമായ വെടിനിര്‍ത്തല്‍ ആവശ്യം അംഗീകരിച്ച് യു.എന്‍ രക്ഷാ സമിതി. എട്ടു മാസത്തിലേറെ നീണ്ടുനിന്ന ഇസ്രായേലിന്റെ ഗസ്സയിലെ രക്തച്ചൊരിച്ചിലില്‍ ഇതാദ്യമായാണ് യു.എസ് പിന്തുണയുള്ള പ്രമേയത്തില്‍ യു.എന്‍ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കുന്നത്. പ്രമേയത്തിന്മേല്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ റഷ്യ വിട്ടുനിന്നു. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ പ്രമേയം മുന്നോട്ടുവെക്കുന്നു. ഇസ്രായേല്‍ ഈ നിര്‍ദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചു. പ്രമേയത്തെ ഹമാസ് […]

GLOBAL global International

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി; യുഎസ് ഒഴികെ 14 രാജ്യങ്ങളുടെ പിന്തുണ

  • 26th March 2024
  • 0 Comments

ജനീവ: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേല്‍ സഖ്യ കക്ഷിയായ യുഎസ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. പതിവില്‍നിന്നു വിപരീതമായി വലിയ കരഘോഷത്തോടെയാണു പ്രമേയം സ്വീകരിക്കപ്പെട്ടത്. ബന്ദികളെ വിട്ടയക്കുന്നതിനു ഹമാസ് മുന്‍കൈ എടുക്കണമെന്നു പ്രമേയത്തില്‍ പറയുന്നുണ്ട്. റബ് കൗണ്‍സിലിലെ ഇപ്പോഴത്തെ അംഗമായ അല്‍ജീരിയയാണ് ഈ പ്രമേയം തയാറാക്കിയത്. ശാശ്വതവും സുസ്ഥിരവുമായ […]

Kerala News

യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരം; എകെ ആന്റണി

  • 31st October 2023
  • 0 Comments

പാലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെയും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണത്തിന്റെയും ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകപക്ഷീയമായി ഒരുപക്ഷം ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും നയവും തിരുത്തണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ധിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വാജ്‌പേയിയുടെയും നയത്തിലേക്ക് […]

National News

പുതിയ ഐ ടി മാർഗനിർദേശങ്ങളിൽ ആശങ്ക വേണ്ട; ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി

  • 20th June 2021
  • 0 Comments

പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്ന് കേന്ദ്രം അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരന് വേണ്ടി തന്നെയാണ് പുതിയ ഐടി ചട്ടം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി. പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട് ട്വിറ്ററിനും ഫേസ്ബുക്കിനും നിരന്തരം നോട്ടീസ് അയക്കുന്ന സാഹചര്യത്തിലേക്ക് കേന്ദ്രം കടന്നിരുന്നു പുതിയ ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയും അവകാശങ്ങൾ ഹനിക്കുന്ന തരത്തിലല്ല ഐടി ചട്ടങ്ങൾ. കഴിഞ്ഞ […]

മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണേണ്ടത് അനിവാര്യം; മനുഷ്യാവകാശ സംഘടന

  • 6th February 2021
  • 0 Comments

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകസമരത്തിന് വിദേശ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. പ്രതിഷേധിക്കുന്ന കര്‍ഷകരോടും ഇന്ത്യന്‍ ഭരണകൂടത്തോടുമുള്ള ഉപദേശമെന്നമട്ടിലാണ് സംഘടന പ്രസ്താവനയിറക്കിയത്. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്ന് സംഘടന ഉപദേശിച്ചു. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം, അത് ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും സംരക്ഷിക്കപ്പെടണമെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍പ്പറയുന്നു. ‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി നിയന്ത്രണം നടപ്പില്‍ വരുത്തണമെന്ന് […]

International

കൊറോണ വൈറസ്;ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ഭീഷണിയായെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണിത്. പതിനെട്ട് രാജ്യങ്ങളിലേക്ക് വൈറസ പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. നിലവില്‍ 8100 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇതി്ല്‍ 8000 പേരും ചൈനയിലാണ്. ഇതുവരെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. കൂടുതല്‍ രാജ്യങ്ങളിലേക്കു വൈറസ് പടരുന്നത് തടയുകയാണ് ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അതിനായി […]

error: Protected Content !!