മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണേണ്ടത് അനിവാര്യം; മനുഷ്യാവകാശ സംഘടന

0
177

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകസമരത്തിന് വിദേശ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. പ്രതിഷേധിക്കുന്ന കര്‍ഷകരോടും ഇന്ത്യന്‍ ഭരണകൂടത്തോടുമുള്ള ഉപദേശമെന്നമട്ടിലാണ് സംഘടന പ്രസ്താവനയിറക്കിയത്. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്ന് സംഘടന ഉപദേശിച്ചു. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം, അത് ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും സംരക്ഷിക്കപ്പെടണമെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും മനുഷ്യാവകാശത്തെ മാനിച്ചുകൊണ്ട് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍പ്പറയുന്നു.

‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി നിയന്ത്രണം നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. സമാധാനപരമായി ഒത്തുച്ചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം, ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സംരക്ഷിക്കപ്പെടേണ്ടതാണ്. എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം,’ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here