Trending

സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളെ സ്ഥിരീകരിക്കുന്ന സഹചര്യത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു. പുതുതായി ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഉൾപ്പെടുത്തി കോവിഡ് 19 അവലോകനയോഗത്തിന് ശേഷമാണ് പ്രഖ്യാപനം നേരത്തെ ഇളവുകൾ പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി […]

Kerala

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മുഴുവൻ കോവിഡ് രോഗികളും രോഗമുക്തർ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാസർഗോഡ്: ജില്ലയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ച മുഴുവൻ കോവിഡ് രോഗികളും രോഗ മുക്തരായി. കാസർഗോഡിന് ആശ്വാസകരമാണ് ഈ വാർത്ത. 89 രോഗികളാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് അവസാന രോഗി ഇന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്ക് വീതമാണ് രോഗംബേധമായത്. ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിലൂടെ അഭിനന്ദനം അറിയിച്ചു. ജില്ലയിൽ ഇതുവരെ 175 പേർക്കാണ് അസുഖം സ്ഥിരീകച്ചത്. ഇന്ന് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ […]

National News

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 2‌7,886 മരണം 880 ആയി

ന്യൂഡൽഹി:രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 2‌7,886 ആയി. 880 പേർ ഇതുവരെ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1603 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗമുക്തി നിരക്ക് 22 ശതമാനമാണ്‌. ഇതുവരെ 6.25 ലക്ഷം സാമ്പിൾ പരിശോധിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 440 പേരില്‍ രോ​ഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 230 പേർക്കും . രാജസ്ഥാനിൽ69, മദ്ധ്യപ്രദേശ് 145, തമിഴ്‌നാട് 64, ആന്ധ്രപ്രദേശ് 81, തെലങ്കാന11, പശ്ചിമബംഗാൾ 40, ജമ്മുകശ്മീർ 29 എന്നിങ്ങനെയാണ് രോഗികളുടെ […]

Kerala News

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 4 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 ,കോട്ടയം 5 എന്നീ ജില്ലകളിലാണ് സ്ഥിരീകരിച്ചത്. 4 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. നിലവില്‍ 123 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇടുക്കി ജില്ലയിലുള്ള രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ സ്‌പെയിന്‍ നിന്നും വന്നവരാണ് . 3 […]

Kerala Local News

തമിഴ്നാട് സ്വദേശി യാത്ര ചെയ്ത ലോറിയും ആംബുലൻസും അണു വിമുക്തമാക്കി, പോർട്ടർമാരെയും,ജിവനക്കാരെയുംക്വാറൻ്റെയിനിൽആക്കി

കുന്ദമംഗലം : മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയെ ശ്വാസ തടസം കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ച സാഹചര്യത്തിൽ അദ്ദേഹം യാത്ര ചെയ്ത ലോറിയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി ഉപയോഗിച്ച ആംബുലൻസും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് അണു വിമുക്തമാക്കി. ജാഗ്രതയുടെ ഭാഗമായാണ് നടപടി . മെഡിക്കൽ കോളേജ് എസ് ഐയുടെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും നിർദ്ദേശ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ഓഫീസർ ബാബുരാജ് വെള്ളിമാട്കുന്നിന്റെ നേതൃത്വത്തിൽ സോഡിയും ഹൈപ്പോ ക്ലോറൈഡ് […]

International Kerala

കോവിഡ് ബാധിതർ 29 ലക്ഷം പിന്നിട്ടു മരണം രണ്ട് ലക്ഷം

ലോകത്ത് രോഗ ബാധിതരുടെ എണ്ണം 30 ലക്ഷത്തിനോടടുത്ത് എത്തി. നിലവിൽ രോഗികളുടെ എണ്ണം 29,19568 ആയി. മരണം രണ്ട് ലക്ഷം പിന്നിട്ടു. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ. രാജ്യത്തെ മരണ സംഖ്യ 54000 കടന്നു. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1834 കോവിഡ് […]

National News

ഇന്ത്യയിൽ മരണ സംഖ്യ 681 ആയി പുതിയ 1409 കേസുകൾ

ഡൽഹി : ഇന്ത്യയിൽ മരണ സംഖ്യ 681 ആയി. 21,393 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 16,453 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ 1409 ആളുകളാണ് കോവിഡ് ബാധിതർ. രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1935 ആയി. 27 പേർ മരണപ്പെട്ടു. അതേ സാമയം കേന്ദ്ര സർക്കാർ കോവിഡ് […]

Kerala

പത്തനംതിട്ട സ്വദേശിയുടെ ഇരുപതാമത്തെ ഫലം നെഗറ്റീവ്

പത്തനംതിട്ട : കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തിനേറെ ആശങ്ക പുലർത്തിയിരുന്ന 62 കാരിയായ പത്തനംതിട്ട സ്വദേശിയുടെ ഇരുപതാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ ജില്ലയ്ക്ക് നേരിയ ആശ്വാസമായി. ഒരിക്കൽ കൂടി ഇവരുടെ സ്രവം പരിശോധനയ്ക്ക് അയക്കും തുടർന്ന് നെഗറ്റീവ് ആവുകയാണെങ്കിൽ രോഗിക്ക് ആശുപത്രി വിടാം. രണ്ടു ദിവസം മുൻപ് രോഗ ബാധിതയായ രോഗിയുടെ മകളുടെ ഫലം നെഗറ്റീവ് ആവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു. അടുത്ത ഫലവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. തുടർച്ചയായി 19 ടെസ്റ്റുകൾ പോസിറ്റീവ് […]

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട്‌ ഹൗസ് സർജന്മാർക്ക് കോവിഡ്

കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഹൗസ് സർജന്മാർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുപേരും കണ്ണൂർ സ്വദേശികളാണ്. തബ് ലീഗ് പ്രവർത്തകർ യാത്ര ചെയ്ത ട്രെയിനിലാണ് ഇവർ തിരിച്ചെത്തിയത്. ഇവരെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് ഡോക്ടർമാരെ കോറന്റൈനിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പുലർത്തിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കും.

Kerala

കൊറോണ: സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നവരെയും അവ ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനു വേണ്ട നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് […]

error: Protected Content !!