News

കൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണിന് സ്ഥലംമാറ്റം

തിരുവനന്തപുരം: കേരള പേലീസിന അഭിമാനമായി മാറിയ കൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ.ജി സൈമണിന് സ്ഥലംമാറ്റം. പത്തനംതിട്ട എസ്പിയായാണ് സ്ഥലംമാറ്റം. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ. ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിന് തുമ്പുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥനാണ് പത്തനംതിട്ട എസ്.പിയായി നിയമിക്കപ്പെട്ട കെജി സൈമണ്‍. വര്‍ഷങ്ങളുടെ ഇടവേളയി നടന്ന 6 കൊലപാതകങ്ങള്‍ വിദഗ്ദമായ അന്വേഷണത്തിലൂടെയായിരുന്നു സൈമണിന്റെ നേതൃത്വത്തിലുളള സംഘം കണ്ടുപിടിച്ചത് കേസിന്റെ […]

Kerala

കൂടത്തായി കൊലപാതകം; ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

  • 27th December 2019
  • 0 Comments

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ കെ ജി സൈമണ്‍ പറഞ്ഞു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍, മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ്, നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും […]

Kerala

കണ്ണൂരിലെ അഗ്രീന്‍കോ അഴിമതി; എം.കെ രാഘവന്‍ മൂന്നാം പ്രതിയായി വിജിലന്‍സ് കേസ്

കണ്ണൂര്‍: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കേസില്‍ എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി […]

Kerala

കൂടത്തായിലെ ദുരൂഹ മരണങ്ങള്‍; കല്ലറ തുറന്ന് പരിശോദന തുടങ്ങി

കോടഞ്ചേരി; കൂടത്തായില്‍ ആറുപേര്‍ ഒരേപോലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കല്ലറകള്‍ തുറന്നുള്ള പരിശോദന ആരംഭിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയില്‍ അടക്കിയ സിലിയുടേയും രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണ് തുറന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം ആറംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, […]

Kerala

അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]

National News

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  • 5th September 2019
  • 0 Comments

എന്‌ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ തീരുമാനം. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുൻജാമ്യാപേക്ഷയിലെ കോടതി വിധി. ചിദംബരത്തിനെ സിബിഐ നേരത്തെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കസ്റ്റഡി ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. ഇന്ന് കസ്റ്റഡി കാലാവധി തീരുകയാണ്.

News

മോഹനന്‍ വൈദ്യര്‍ക്കെതിരെ വീണ്ടും ആരോപണം; മോഹനന്റെ ചികിത്സയിലൂടെ സഹോദരന്‍ മരിച്ചെന്ന് യുവതി

  • 4th September 2019
  • 0 Comments

കോഴിക്കോട്: പാരമ്പര്യ വൈദ്യനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. മോഹനന്റെ ചികിത്സയെ തുടര്‍ന്ന് തന്റെ സഹോദരന്‍ മരിച്ചെന്ന് ഫേസ്ബുക്കിലൂടെ യുവതിയുടെ വെളിപ്പെടുത്തല്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ സച്ചു ആയിശയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച സഹോദരന്‍ മോഹനന്റെ ചികിത്സയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. തന്റെ സഹോദരന്‍ മരിക്കുകയായിരുന്നില്ല മോഹനന്റെ ചികിത്സ കൊല്ലുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ്

Kerala National

ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും; വീഡിയോ ഷൂട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

  • 2nd September 2019
  • 0 Comments

ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെതിരെ യുപി സര്‍ക്കാര്‍ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കിയ വാര്‍ത്ത കഴിഞ്ഞ മാസമാണ് മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്സ്വാളി പുറത്ത് വിട്ടത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകനെതിരെ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പരാതി നൽകിയത്. മിര്‍സാപുരിലെ സ്‌കൂളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി […]

Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ് കൂറുമാറിയത്. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി […]

Kerala News

കെവിന്‍ വധ കേസ് : മുഴുവൻ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

കോട്ടയം : 2018 മെയ് 28-ന് നട്ടാശേരി പ്ലാത്തറയില്‍ നടന്ന കെവിന്‍ പി.ജോസഫ് കൊലപാതകത്തിൽ കോടതി വിധി പ്രഖ്യാപിച്ചു. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ദുരഭിമാനക്കൊലക്കേസിൽ കോടതി എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. . കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി […]

error: Protected Content !!