കോട്ടയം : 2018 മെയ് 28-ന് നട്ടാശേരി പ്ലാത്തറയില്‍ നടന്ന കെവിന്‍ പി.ജോസഫ് കൊലപാതകത്തിൽ കോടതി വിധി പ്രഖ്യാപിച്ചു. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ദുരഭിമാനക്കൊലക്കേസിൽ കോടതി എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. .
കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരെയാണ് ശിക്ഷിച്ചത്.കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജി എസ് ജയചന്ദ്രൻ വിധി പ്രഖ്യാപിച്ചു .
നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കെവിൻ വധ കേസ് വിധി പുറപ്പെടുവിക്കുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലപെടുത്തുകയായിരുന്നു കെവിനിനെ