News

സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്

  • 17th June 2020
  • 0 Comments

കോഴിക്കോട്: അനുദിനം തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ വ്യവസായത്തിന് നേരെ കണ്ണടയ്ക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വകാര്യ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പത്തു മുതൽ പതിനൊന്നു വരെ ജില്ലയിലെ വിവിധയിടങ്ങളിലായി പ്രതിഷേധ ധർണ സംഘടിപ്പിക്കും. നാല്പത്തിനായിരത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ബസ് വ്യവസായത്തെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാതിരിക്കുകയും ഇന്ധനം, ഇൻഷുറൻസ്, സ്പെയർ പാർട്സ് എന്നിവയുടെ കുത്തനെയുള്ള വിലക്കയറ്റം കാരണവും ഇന്ന് അതിന്റെ നാലിലൊന്ന് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. പൊതുവെ പ്രതിസന്ധിയിൽ നിന്നിരുന്ന […]

Kerala

ബസ്സ് ചാര്‍ജ് വർധനവ് ഇല്ല ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

  • 12th June 2020
  • 0 Comments

തിരുവനന്തപുരം : പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിനു സ്റ്റേ. ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. ബസ്സ് ചാർജ് ഇനി വർധിപ്പിക്കാൻ ആവില്ല നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ബസ്സുകൾ ഓടുന്നതിൽ സർക്കാർ ടിക്കറ്റ് നിരക്ക് കൂട്ടുകയും. മിനിമം ചാർജ് 8 ഇൽ നിന്നും 12 ആക്കി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് […]

Kerala

ബസ്സ് ചാർജ് വർധനവ് ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സ്റ്റേയ്ക്കെതിരെ അപ്പീലുമായി മുൻപോട്ട് പോകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവുകളിൽ അവ്യകതത ഉണ്ടെന്നും ബസ് ജീവനക്കാരെയും യാത്ര ചെയ്യുന്ന പൊതു ജനങ്ങളെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിൽ വന്ന വിധിക്കെതിരെയാണ് അപ്പീലിന് പോവുക. . സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം എന്ന് ഇന്നാണ് കോടതി […]

Kerala

സ്വകാര്യ ബസ് ഡ്രൈവറായ കക്കോടി സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് : സ്വകാര്യ ബസ് ഡ്രൈവറായ കക്കോടി ചോയി ബസാര്‍ സ്വദേശിയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിനു കാരണമായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. തിങ്കളാഴച മുതൽ ജോലിയ്ക്ക് കയറാമെന്നു ആഗ്രഹിച്ചു ഇരിക്കുകയായിരുന്നുവെന്നും. എന്നാൽ നിലവിലെ സ്ഥിതിയിൽ നഷ്ടത്തിൽ ഓടാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രൈവറ്റ് ബസ്സുകൾ ഓടുന്നില്ലായെന്നു തീരുമാനത്തിൽ ആയിരുന്നു. കഴിഞ്ഞ രണ്ടര മാസത്തോളമായി ബസ്സ് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. നേരത്തെ നിയന്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ബസ്സ് ചാർജ്ജ് വർധിപ്പിച്ചെങ്കിലും പിന്നീടു ഇളവുകൾ […]

Kerala News

കയറാൻ ആളുകളില്ല, ടിക്കറ്റ് ചാർജ് വർധനവില്ല കൊടുക്കാൻ കൂലിയില്ല, പ്രൈവറ്റ് ബസ്സ് ജീവനക്കാർ എങ്ങനെ മുൻപോട്ട് പോകും സലീം സൂപ്പർ കിംഗ് പറയുന്നു

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് സർക്കാർ നൽകുന്ന സാഹചര്യത്തിലും ഒരു തരത്തിലും മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ ബസുടമകളുടെ അവസ്ഥ. കോവിഡ് തുടരുന്നതിനു മുൻപ് തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദുരന്തം കൂടി വന്നതോടെ മുഴുവനായി നിലച്ച അവസ്ഥയാണ് തങ്ങൾക്കുള്ളതെന്ന് ഉടമകൾ പറയുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ സലിം സൂപ്പർ കിംഗ് പറഞ്ഞതിങ്ങനെ. ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമായ […]

Kerala

അന്തർ ജില്ലാ ബസ്സ് സർവീസ് നാളെ മുതൽ ടിക്കറ്റ് ചാർജ് വർധിപ്പിക്കില്ലായെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൌൺ ഇളവുകൾ നൽകിയ പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ നാളെ മുതൽ കെഎസ്‌ആർടിസി അന്തർ ജില്ലാ ബസ്‌ സർവീസുകൾ ആരംഭിക്കും. ബസ് ചാർജിൽ വർധനവ് ഉണ്ടാവില്ല എന്നും മുൻപത്തെ നിരക്കിൽ വാഹനം ഓടുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 1037 ബസുകൾ സർവീസ്‌ നടത്തും. സ്വകാര്യ ബസുകളും നാളെ മുതൽ സർവീസ്‌ നടത്തും. നിരക്ക്‌ വർദ്ധന വേണമെന്ന്‌ കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട്‌ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു .

News

സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍

സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും.

Local

സര്‍വ്വീസ് നടത്തിയതിന് മുക്കം-കോഴിക്കോട് റൂട്ടിലെ ബസ്സ് അടിച്ചുതകര്‍ത്തു

കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസ്സുകളാണ് തകര്‍ത്തത്. എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ലുകള്‍ രാത്രി അടിച്ചുതകര്‍ക്കുകയായിരുന്നു. ഇന്നലെ ഇവരുടെ ആറ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകള്‍ മുക്കം – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.

National News

പാലായനത്തിനിടെ വീണ്ടും ദുരന്തം യു പിയിൽ ബസ്സിടിച്ച് 6 അതിഥി തൊഴിലാളികൾ മരിച്ചു

യുപി: മുസഫർനഗറിൽ അതിഥി തൊഴിലാളികൾ ബസിടിച്ച് മരിച്ചു. കാൽനടയായി സ്വദേശമായ ബിഹാറിലേക്ക് നടക്കവേയാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ആറു പേർ മരണപെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിക്കുകയും ചെയ്തു. പഞ്ചാബിൽ ജോലി ചെയ്തിരുന്ന ഇവർ ലോക്ഡൗണിൽ കുടുങ്ങിയവരായിരുന്നു. നാട്ടിലെത്താൻ കാൽനടയായി യാത്ര തുടർന്ന് ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത കഥയാണ്. മഹാരാഷ്ട്രയിൽ ട്രെയിൻ കയറി അതിഥി തൊഴിലാളികളായ 15 പേർ മരണപ്പെട്ടതിനു തൊട്ടു പിന്നാലെയാണിത്.

Local

ബസ് തൊഴിലാളികളെ അടിയന്തരമായി സംരക്ഷിക്കുക;ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ -സിഐടിയു

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട ബസ് തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യവും നല്‍കണമെന്നൂം ലോക്ഡൗണില്‍ തൊഴിലാളികളെ സംരക്ഷിക്കണമെന്നും കോഴിക്കോട് ജില്ല ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ സിഐടിയു കുന്ദമംഗലം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. . ലോക്ഡൗണ്‍ വന്നതിന് ശേഷം ഭൂരിഭാഗം തൊഴിലാളികളും ഇന്ന് വളരെ കഷ്ടത്തിലാണ് ഇത് പല തൊഴിലുടമകളെന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ക്ഷേമനിധി ആനുകൂല്യം ഉണ്ടെങ്കിലും അധികം തൊഴിലാളികളും ക്ഷേമനിധിയില്‍ അംഗങ്ങളല്ല. അതിനാല്‍ ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് അവരുടെ ബോണസ്സും നഷ്ടപ്പെട്ട വേതനവും […]

error: Protected Content !!