അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം; ബസില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങള്‍ ആരാഞ്ഞ് സ്റ്റാലിന്‍
സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബസ്സില്‍ യാത്ര ചെയ്ത് ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍. സര്‍ക്കാരിന്റെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി) ബസിലാണ് സ്റ്റാലിന്‍ യാത്ര ചെയ്തത്. ചെന്നൈയിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ […]







