കോവിഡ് സാഹചര്യത്തിൽ സ്വകാര്യ ബസ്സുകളുടെ നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കി സർക്കാർ. സ്കൂൾ ബസ്സ് നികുതിയ്ക്കും ഇളവുണ്ടാകും. ഇതിന്റെ ഭാഗമായി സ്വകാര്യ ബസ്സുടമകൾ സർവീസ് നടത്തുമെന്ന് അറിയിച്ചതായി ഗതാഗത മന്ത്രി കെ കെ ശശീന്ദ്രൻ പത്ര സമ്മേളനത്തിൽ അറിയിച്ചു
മൂന്നു മാസത്തെ നികുതി ഒഴിവാക്കുന്നതോടെ 44
കോടി രൂപയാണ് സർക്കാരിന് നഷ്ട്ടമെന്നും ഗതാഗത മന്ത്രി കെ കെ ശശീന്ദ്രൻ അറിയിച്ചു. ഇനിയും സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങാൻ മടിക്കുകയാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കും. പെർമിറ്റ് റദ്ദാക്കുന്ന നടപടി വരെ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് ബസ് ഉടമകള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ബസുകള്‍ക്കും നികുതിയിളവ് ബാധകമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കും, ജൂലൈ മുതല്‍ മൂന്ന് മാസത്തേയ്ക്കും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്.

