News

പൊതുപണിമുടക്കില്‍ കെ.എസ്ആര്‍ടിസി ബസ്സുകള്‍ കഴുകി വൃത്തിയാക്കി ഭിന്നശേഷിക്കാര്‍

നൂറല്ല അഞ്ഞുറു ബസ്സുകള്‍ കഴുകി വൃത്തിയാക്കാന്‍ ഞങ്ങള്‍ തയ്യറാണ്. ഭിന്നശേഷിക്കാരനായ അശ്വിന്‍ പറയുന്നത് ദൃഢനിശ്ചയത്തോടെയായിരുന്നു. സ്വയം പര്യപ്തത കൈവരിക്കുക ഒപ്പം സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്കില്‍ അഞ്ച് കെ.എസ് ആര്‍ ട്ടി സി ബസ്സുകള്‍ കഴുകി വൃത്തിയാക്കിയത് നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാ തല സമിതി, ഹ്യുമാനിറ്റി വൊക്കെഷണല്‍ ട്രെയിനിംങ്ങ് സെന്റര്‍, കോഴിക്കോട് പരിവാര്‍, സഫ ഗ്ലോബല്‍ വെന്‍ചെര്‍സ്, കെഎസ്.ആര്‍ ടി സി കോഴിക്കേട് ഡിപ്പോയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വേറിട്ട പരിപാടി നടന്നത്. നാഷണല്‍ […]

Local

വാഹനത്തിലെ അലങ്കാരപ്പണികള്‍; പണികൊടുത്ത് ആര്‍ടിഒ

  • 30th November 2019
  • 0 Comments

കുന്ദമംഗലം; വാഹനത്തിലെ അലങ്കാര ചിത്രപ്പണികള്‍ക്കും മോഡിഫിക്കേഷനും പിടിച്ചെടുത്ത് ആര്‍ടിഒ. കുന്ദമംഗലം മര്‍ക്കസിനടുത്താണ് ഇന്നലെ വൈകീട്ടോടെ കോഴിക്കോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നിരവധി വാഹനങ്ങള്‍ പിടികൂടിയത്. അനാവശ്യമായി സ്റ്റിക്കര്‍ പതിക്കുകയും കൂളിങ് ഒട്ടിക്കുകയും മറ്റ് അലങ്കാരങ്ങള്‍ വെക്കുകയും ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് ഡ്രൈവര്‍മാരെക്കൊണ്ട് തന്നെ അത് പറച്ചെടുപ്പിക്കുകയും ചെയ്തു. ഏകദേശം മുപ്പതോളം വാഹനങ്ങളാണ് ഇന്നലെ വൈകുന്നേരം മാത്രമായി ഇത്തരത്തില്‍ പിടിച്ചത്.

Kerala

കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം

  • 13th November 2019
  • 0 Comments

കേരള സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് ‘അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച ‘സ്മാർട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പൊതുഗതാഗത സംരംഭങ്ങളിൽ സ്തുത്യർഹ സംരംഭം എന്ന നിലയിലാണ് അവാർഡ്. 2017-ൽ സംസ്ഥാന സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാർഗങ്ങൾ പരീക്ഷാണാടിസ്ഥാനത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ […]

Local

20 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

20 ന് സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗത നയം രൂപീകരിക്കുക, കെഎസ്ആര്‍ടിസി യിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാര്‍ ഥികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 13ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിലും ധര്‍ണയും നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷ ന്റെ നേതൃത്വത്തിലാണ് സമരം.

News

മിനിമം 10 രൂപയാക്കണം; നവംബര്‍ 20 ന് ബസുടമകളുടെ സൂചന പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് 10 രൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ബസ്സുടമകള്‍ മുന്നോട്ടുവെക്കുന്നത്. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസ്സുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

Kerala

വയനാട്ടിൽ ബസ് മറിഞ്ഞ് അപകടം; 19 പേർക്ക് പരിക്ക്

  • 18th September 2019
  • 0 Comments

വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരുക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ1 ട്രാവൽസാണ് അപകടത്തിൽപ്പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം. പരുക്കേറ്റവരെ കൽപറ്റ ജനറൽ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Kerala

ബസ്സില്‍ നിന്നിറക്കിവിട്ട യാത്രക്കാരന്‍ മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്സെടുത്തു

  • 12th September 2019
  • 0 Comments

മൂവാറ്റുപുഴ: ബസില്‍ നിന്ന് ഇറക്കി വിട്ട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ബസ്സില്‍ കയറിയ ശേഷം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നു. എന്നാല്‍ ജീവനക്കാര്‍ ബസ് നിര്‍ത്തി ചികിത്സ നല്‍കാനും മറ്റു തയ്യാറായില്ല. അഞ്ച് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് നിര്‍ത്തി ഓട്ടോയില്‍ ഇയാളെ കയറ്റിവിടുകയായരുന്നു.പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ശ്രീലക്ഷ്മി എന്ന […]

Local

കുന്ദമംഗലം ബസ് സ്റ്റാന്റില്‍ രാവിലെ ബസ്സുകള്‍ കയറാത്തത് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം: കുന്ദമംഗലം ബസ് സ്റ്റാന്റില്‍ രാവിലെ ബസ്സുകള്‍ കയറാത്തത് വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു. കെഎസ്ആര്‍ടിസി ബസ്സും പ്രൈവറ്റ് ബസ്സുകളും രാവിലെ റോഡിന്റെ ഇരുഭാഗങ്ങളിലുമായാണ് നിര്‍ത്തിയിടാറുള്ളത്. ട്യൂഷന് പോവുന്ന കുട്ടികള്‍ക്കും രാവിലെ ജോലിക്ക് പോവുന്നവര്‍ക്കുമാണ് ഇത് ബുദ്ധിമുട്ടാവുന്നത്. സീബ്ര ലൈന്‍ മുറിച്ച് കടക്കുമ്പോഴും മറ്റും അപകടമുണ്ടാവുന്നതും പതിവാണ്. രാവിലെ 8 മണിക്ക് ശേഷം മാത്രമാണ് പോലീസുകാര്‍ ട്യൂണ്ടിക്കുണ്ടാവുക, അതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങളെ ഭയന്ന് വേണം രാവിലെ റോഡ് മുറിച്ചുകടക്കാന്‍. റോഡില്‍ നിര്‍ത്തിയിടുന്ന ബസ്സ് സ്റ്റാന്റില്‍ കയറ്റുകയാണെങ്കില്‍ അത് […]

National

ഡല്‍ഹിയില്‍ വനിതകള്‍ക്ക് ബസ്സിലിനി സൗജന്യ യാത്ര

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് ഇനി സൗജന്യയാത്ര. യാത്രാ സൗജന്യം ഒക്ടോബര്‍ 29 മുതലാണ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് അറിയിച്ചത്. വനിതകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

Local

ഓട്ടോ തൊഴിലാളിക്ക് ബസ്സ് ജീവനക്കാരുടെ മര്‍ദ്ദനം: മിന്നല്‍ പണിമുടക്ക്

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളെജിലെ ഓട്ടോ തൊഴിലാളിയെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് മേഖലയില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ശോഭിന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് മണിയോടെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു.

error: Protected Content !!