ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് ഇനി സൗജന്യയാത്ര. യാത്രാ സൗജന്യം ഒക്ടോബര്‍ 29 മുതലാണ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് അറിയിച്ചത്. വനിതകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.