Local

ബസ് തൊഴിലാളികളെ അടിയന്തരമായി സംരക്ഷിക്കുക;ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ -സിഐടിയു

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട ബസ് തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യവും നല്‍കണമെന്നൂം ലോക്ഡൗണില്‍ തൊഴിലാളികളെ സംരക്ഷിക്കണമെന്നും കോഴിക്കോട് ജില്ല ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ സിഐടിയു കുന്ദമംഗലം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. . ലോക്ഡൗണ്‍ വന്നതിന് ശേഷം ഭൂരിഭാഗം തൊഴിലാളികളും ഇന്ന് വളരെ കഷ്ടത്തിലാണ് ഇത് പല തൊഴിലുടമകളെന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
ക്ഷേമനിധി ആനുകൂല്യം ഉണ്ടെങ്കിലും അധികം തൊഴിലാളികളും ക്ഷേമനിധിയില്‍ അംഗങ്ങളല്ല. അതിനാല്‍ ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് അവരുടെ ബോണസ്സും നഷ്ടപ്പെട്ട വേതനവും അടിയന്തരമായി നല്‍കണമെന്നും സിഐടിയു കുന്ദമംഗലം ഏരിയ കമ്മറ്റി സെക്രട്ടറി നൗഷാദ് ടി.പി പിലാശ്ശേരി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!