Local

അതിഥി തൊഴിലാളികളും സാമൂഹ്യ സുരക്ഷയും

ലേഖകന്‍;
നിസാര്‍ ഒളവണ്ണ
എഡിറ്റര്‍-ന്യൂസ് കേരള ഡെയ്‌ലി

കോവിഡ് 19പ്രതിരോധ കാലയളവിൽ രാജ്യം മുഴുവൻ ചർച്ചയായ വിഭാഗമാണ് വിവിധ സംസാഥാനങ്ങളിലെ അതിഥി തൊഴിലാളികൾ.
തമിഴർ, ബംഗാളികൾ, ഹിന്ദിക്കാർ, ഉത്തരേന്ത്യക്കാർ എന്നിങ്ങനെ മലയാളികൾ പേരിട്ടു വിളിച്ചുപോന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾ ‘ആയി മാറിയത്. ഭാഷയും വേഷവും നാടും നോക്കി വിളിപ്പേര് നൽകിയ ശേഷം, കേരളീയർ നൽകിയ ഒന്നാംതരം വിശേഷണം ആണ് അതിഥി തൊഴിലാളികൾ എന്നത്
സംസ്ഥാന സർക്കാരിന്റെ കണക്കു പ്രകാരം ആറര ലക്ഷം അതിഥി തൊഴിലാളികൾ ആണ് കേരളത്തിലുള്ളത്. മുവ്വായിരം ക്യാമ്പുകൾ ഇവർക്കായി പ്രവർത്തിക്കുന്നു.
എന്നാൽ നാൽപതുലക്ഷം അതിഥി തൊഴിലാളികൾ സംസഥാനത്തു ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇങ്ങനെ വരുമ്പോൾ സംസ്ഥാന ജനസംഖ്യയുടെ എട്ടിലൊന്നു വരും.

അതിഥിതൊഴിലാളികൾ, തുടക്കം വ്യാപനം

ഏതാണ്ട് രണ്ടരപതിറ്റാണ്ടു മുമ്പാണ് കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പ്രവഹിക്കാൻ തുടങ്ങിയത്. തൊണ്ണൂറുകളിൽ. എന്നാൽ ഇതിനും വർഷങ്ങൾക്ക് മുമ്പ്തന്നെ തമിഴ്നാട്ടിൽ നിന്ന് ഒറ്റക്കും കുടുംബമായും ധാരാളം പേർ കേരളത്തിൽ എത്തുകയുണ്ടായി.
ഇവർ കുടുംബമായി ഇവിടെ കഴിയുകയും ചെയ്യുന്നു.
കുട, പാദരക്ഷ തുടങ്ങിയവയുടെ അറ്റകുറ്റപണികൾ, മാലിന്യസംസ്കരണം മറ്റുചെറു തൊഴിലുകൾ എന്നിവയിലായിരുന്നു ഇവർ ശ്രദ്ധയൂന്നിയത്.
ഭൂകമ്പം, വെള്ളപൊക്കം, മറ്റുകാലവർഷക്കെടുതി എന്നിവയിൽപെട്ട് വീടും കൃഷി ഭൂമിയും നഷ്ടപെട്ട പലകുടുംബങ്ങളും മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തി.
ചെറുകിട വ്യവസായ സ്ഥാപനങ്ങളും, നിർമ്മാണ മേഖലയും വാതിൽ തുറന്നിട്ടതോടെ അതിഥിതൊഴിലാളികളുടെ ഒഴുക്ക് പാരമ്യതയിൽഎത്തി. 1990കളിൽ തുടങ്ങിയ ഈ ഒഴുക്ക് ക്രമാധീതവും അനിയന്ത്രിതവുമായി എന്നുവേണം മനസ്സിലാക്കാൻ.

നിർമ്മാണമേഖല

കേരളത്തിൽ റിയൽ എസ്റ്റേറ്റ് – കെട്ടിട നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ജോലിനോക്കുന്നത്. ചെറുകിട വ്യവസായങ്ങളിൽപെട്ട സ്റ്റീൽ, ചെരുപ്പ്, നിർമ്മാണ ആവശ്യങ്ങൾക്കുള്ള സാധന സാമഗ്രികൾ എന്നീ മേഖലകളിലും ഇവർ ആധിപത്യം ഉറപ്പിച്ചു.

അതിഥിതൊഴിലാളികളുടെ വരവ് ചിലനിരീക്ഷണം

കേരളത്തെ അപേക്ഷിച്ചു മറ്റു സംസ്ഥാനങ്ങളിലെ ജീവിത നിലവാരത്തിലുള്ള വ്യത്യാസമാണ് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ആകർഷിക്കപ്പെടാൻ കാരണം എന്നുവേണം കരുതാൻ. കാര്യമായ തൊഴിൽ അവസരങ്ങളോ തൊഴിലിനു അനുസരിച്ച വേതനമോ ഇല്ലാത്തത് ഇവിടേക്ക് കുടിയേറാൻ കാരണമായിട്ടുണ്ട്.
സ്വന്തം നാട്ടിൽ കൃഷിയിടങ്ങളിലും തൊഴിൽ ശാലകളിലും പ്രതിദിനം 60- 120രൂപ ലഭിക്കുമ്പോൾ കേരളത്തിൽ 250- 400രൂപ വരെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. വർഷങ്ങൾക്കിപ്പുറം സ്വന്തം നാട്ടിൽ 300- 500രൂപ വേതനം ലഭിക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തു 650- 850പ്രതിഫലം ലഭിക്കുന്ന സാഹചര്യമുണ്ട്. സ്ത്രീ തൊഴിലാളികൾക്കും 500- 650രൂപ വരെ പ്രതിദിനം വേതനം ലഭിക്കുന്നു.

തൊഴിൽ മേഖലയിലെ തർക്കവും സമരങ്ങളും അതിഥി തൊഴിലാളികൾക്ക് മുമ്പിൽ അവസരങ്ങളുടെ വാതിൽ തുറന്നിട്ടു. തൊഴിലാളികളുടെ സംഘടിത ശക്തി പലപ്പോഴും സമരങ്ങൾക്കും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. ഈ അവസ്ഥ തൊഴിൽ സ്ഥാപനങ്ങളിൽ അതിഥി തൊഴിലാളികളെ കൊണ്ടുവരുന്നതിന് കാരണമായി. അതിഥിതൊഴിലാളികൾ വ്യവസായ സ്ഥാപനങ്ങളിൽ സാന്നിധ്യം ഉറപ്പിച്ചതോടെ പലസ്ഥാപനങ്ങളിലും തൊഴിൽ സമരങ്ങൾ തന്നെ ഓർമ്മയായി.

അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണനയും കരുതലും ഇവരുടെ വർധിച്ച തോതിലുള്ള പ്രവാഹം തന്നെ സൃഷ്ടിച്ചു. പല തൊഴിലാളികൾക്കും തെരഞ്ഞെടുപ്പു വോട്ടവകാശം വരെ ലഭിക്കുന്നു. താമസ സൗകര്യം, ഭക്ഷണം, മരുന്ന്, വസ്ത്രം മറ്റുകരുതലുകൾ എന്നിവയും വ്യാപനത്തിന്റെ തോത് വർധിപ്പിച്ചു.
പുനരർവിചിന്തനത്തിന്റെ പരമമായഘട്ടം
അതിഥിതൊഴിലാളികളുടെ വർധിച്ചതോതിലുള്ള കടന്നുകയറ്റം നമ്മുടെ സംമ്പത് വ്യവസ്ഥയെയും സുരക്ഷയെയും വലിയതോതിൽ ബാധിച്ചിട്ടുണ്ട്. ഈ നിഗമനത്തെ സംസ്ഥാന അതിർത്തി വരച്ചുള്ള വിഭാഗീയതയോ സങ്കുചിത താല്പര്യമോആയി കരുതാൻ പറ്റില്ല.
സംമ്പത്ഘടനക്ക് തദ്ദേശീയ കരുത്ത്

നമ്മുടെ തൊഴിലിടങ്ങൾ തദ്ദേശീയരാൽ സമ്പന്നമാകണം.. ലക്ഷക്കണക്കായ സ്ത്രീ പുരുഷന്മാരും യുവതി യുവാക്കളും തൊഴിൽ രഹിതരായി കഴിയുമ്പോൾ അതിഥി തൊഴിലാളികൾ കളം നിറയുന്നത് സമ്പത്ഘടനയെ പ്രതികൂലമായി ബാധിക്കും.
വിവിധ കണക്കുകൾ പ്രകാരം ലക്ഷക്കണക്കായ തൊഴിലാളികൾ നമ്മുടെ സംസ്ഥാനത്തു തൊഴിൽ നോക്കിവരുമ്പോൾ പ്രതിദിനം കോടികണക്കിന് രൂപയാണ് ഇതുവഴി അതിഥി തൊഴിലാളികളുടെ പക്കൽ എത്തുന്നത്. തദ്ദേശീയരായ ലക്ഷക്കണക്കിന് വരുന്നവർ തൊഴിലില്ലാതെ വീട്ടിലിരിക്കുമ്പോൾ ആണ് കോടികൾ പ്രതിദിനം അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് എന്ന കാര്യം സർക്കാർ ഗൗരവത്തിൽ എടുക്കണം.

സാമൂഹ്യ സുരക്ഷ

അതിഥി തൊഴിലാളികളുടെ വരവോടെ സാമൂഹ്യ കുറ്റകൃത്യങ്ങൾ പെറുക്കിയെന്ന വാദവും നിലനിൽക്കുന്നു. ഈ വാദം പൂർണ്ണമായും ശരിയല്ലെങ്കിലും കുറ്റകൃത്യങ്ങൾ പലതിലും ഇവരുടെ നേരിട്ടുള്ള പങ്ക് പലപ്പോഴും കണ്ടെത്തിയതാണ്. പ്രമാദമായ സൗമ്യ വധക്കേസ് ഇതിൽ ഒന്നുമാത്രം. കവർച്ച, മോഷണം, ഭവനഭേദനം, പിടിച്ചുപറി, പീഡനം, മയക്കുമരുന്ന്, എന്നിങ്ങനെ കേസുകളിലും അതിഥിതൊഴിലാളികളുടെ പങ്ക് വ്യക്തമാണ്. നമ്മുടെ സൗര്യജീവിതത്തെയും സാമൂഹ്യസുരക്ഷയെയും ബാധിക്കുന്നവയാണിവ.

നിയമലംഘനവും വെല്ലുവിളികളും

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെപോലും അതിഥി തൊഴിലാളികളുടെ ഇടപെടൽ പലപ്പോഴും ബാധിച്ചിട്ടുണ്ട്. ഒടുവിൽ ലോക്ക്ഡൌൺ വ്യവസ്ഥകൾ പോലും സംഘടിതമായി ലംങ്കിക്കപ്പെടുന്ന സാഹചര്യമുണ്ടായി. മാർച്ച്‌ 30ന് കോട്ടയം ജില്ലയിൽ പായിപ്പാട് ഉണ്ടായ വിലക്ക് ലംഘനവും പ്രതിഷേധവും ഒറ്റപ്പെട്ട സംഭവമായി ലഘൂകരിച്ചുകൂടാ. ചുറ്റുവട്ടങ്ങളിൽ നിന്നായി ഒറ്റ രാത്രികൊണ്ട് നാലായിരത്തോളംപേർ ഒരുമിച്ചു കൂടി എന്നത് ചെറിയ കാര്യമല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ തൊഴിലാളി സംഘടനകളുടെയോ മേൽനോട്ടത്തിൽ അല്ല ഇവർ സംഘടിച്ചതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

പുനരേകീകരണം; അനിവാര്യം

കോവിഡ് 19പ്രതിരോധ നടപടികൾ പൂർത്തിയാകുന്ന മുറക്ക് ലോക്‌ടോൺ പിൻവലിക്കുന്നതോടെ നമ്മുടെ രാജ്യവും സംസ്ഥാനവും പുതിയ ദിശയിൽ സഞ്ചരിക്കാൻ തയാറാകേണ്ടിവരും. ഈ സന്ദർഭത്തിൽ അതിഥിതൊഴിലാളികളുടെ കാര്യത്തിൽ ഗൗരവം നിറഞ്ഞ ആലോചനവേണം.
പൊതുഗതാഗത സൗകര്യം പുനരാരംഭിക്കുന്നതോടെ ഇവർ സ്വന്തം നാട്ടിൽ തിരിച്ചെത്തട്ടെ. ആവശ്യമെങ്കിൽ ഒരിടവേള നിശ്ചയിച്ചു കേരളത്തിലേക്ക് തിരിച്ചുവരുന്നതാകും ഗുണകരം. വ്യവസായ സ്ഥാപനങ്ങളിലോ നിർമ്മാണ മേഖലയിലോ വ്യവസ്ഥാപിതമായി സേവനം ചെയ്യുന്നവരുടെ കാര്യം തത്കാലം മാറ്റിനിർത്താം . എന്നാൽ ഇവർ എത്രപേരുണ്ടെന്നും തൊഴിൽ ദാദാവ് ആരാണെന്നും കൃത്യമായ കണക്കുവേണം. താമസം, ഭക്ഷണം, ചികിത്സ എന്നീ കാര്യങ്ങളിൽ തൊഴിൽ ദാദാവിന്റെ കൃത്യമായ അറിവും ഇടപെടലും ഉത്തരവാദിത്തവും നിർബന്ധമാകണം.
പുതുതായി അതിഥിതൊഴിലാളികളെ കൊണ്ട് വരുന്ന ഘട്ടത്തിൽ മേൽ സൂചിപ്പിച്ചത് പോലെ തൊഴിൽ ദാദാവ് പൂർണ ഉത്തരവാദിത്തവും നിയന്ത്രണവും ഉറപ്പാക്കണം. ഓരോ തൊഴിലിടത്തിലും നിശ്ചിതശതമാനം തദ്ദേശീയർ എന്നും നിശ്ചിത ശതമാനം അതിഥി തൊഴിലാളികൾ എന്നും കണക്കാക്കിയ ശേഷമേ സർക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നിയമപരമായ സാധുത നൽകാൻ പാടുള്ളൂ എന്ന വ്യവസ്ഥയും ഉണ്ടാകണം.
മാതൃകയായി ഊരാളുങ്കൽ സൊസൈറ്റി

തദ്ദേശീയരെ കൊണ്ട് ഏത് ജോലിയും നിലവാരത്തോടെയും സമയബന്ധിതമായും പൂർത്തീകരിക്കാൻ സാധിക്കുമെന്നു തെളിയിച്ചകഴിഞ്ഞവരാണ് കോഴിക്കോട് ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കമ്പനി. ആയിരക്കണക്കായ തൊഴിലാളികൾ ജോലിചെയ്യുന്ന യു എൽ സി സി യിൽ എല്ലാവരും മലയാളികൾ ആണെന്നതാണ് പ്രത്യേകത. രാജ്യത്ത് തന്നെ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്ഥാപനങ്ങളിൽ ഒന്നായ യു എൽ സി സി തദ്ദേശീയർ തന്നെ കെട്ടിപ്പൊക്കിയതാണെന്നത് ചേർത്ത് വെക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!