കോഴിക്കോട് : രാത്രി കാലങ്ങളില്‍ അജ്ഞാത ജീവികളുടെ വേഷം കെട്ടി ജനങ്ങളെ ഭീതി പെടുത്തുന്നുവെന്ന വാര്‍ത്ത ഈ കോവിഡ് കാലത്ത് സംസ്ഥാനത്ത് പലഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. അതില്‍ പലതും വ്യാജമാണെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റു ചിലതാവട്ടെ ലഹരികള്‍ അടിമപ്പെട്ടവരുടെ മനോനിലയില്‍ ചെയ്തു കൂട്ടുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ്.
കഴിഞ്ഞ ദിവസം കുന്ദമംഗലം പൈങ്ങോട്ട് പുറത്ത് കറുത്ത വസ്ത്രം ധരിച്ച അജ്ഞാത രൂപത്തെ നാട്ടുകാര്‍ കണ്ടതായി പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. മോഷണമോ,അപായപെടുത്തലോ അല്ല ഇത്തരം ആളുകളുടെ ലക്ഷ്യം. സമാധാനത്തോടെ വീടുകളില്‍ കഴിയുന്നവരെ വീടിനു പുറത്തിറക്കി അപകടം സൃഷ്ടിച്ച് മനഃസുഖം കണ്ടെത്തുന്ന ഒരു തരത്തിലുള്ള മാനസിക നിര്‍വൃതി കൊള്ളുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നില്‍. അതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്ത നല്‍കി മനഃസുഖം തേടുന്ന മനോ രോഗികളും ഇക്കൂട്ടത്തിലുണ്ട്. സത്യാവസ്ഥ തിരിച്ചറിയാതെ സാധാ ജനവിഭാഗം ഇത്തരം വാര്‍ത്തകള്‍ അറിവില്ലാതെ മറ്റുള്ളവരിലേക്ക് അയച്ചും നല്‍കുന്നുണ്ട്.
നേരത്തെ തൃശ്ശൂരില്‍ ഇത്തരം വാര്‍ത്ത വന്ന സാഹചര്യത്തില്‍ ഭീതി പരത്തുന്ന ഇത്തരം തെറ്റായ വാര്‍ത്തകള്‍ കൈ മാറുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷന് കീഴിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഹരികള്‍ക്ക് അടിമപെട്ട ചിലര്‍ അത് ലഭിക്കാതെ വരുമ്പോള്‍ കാണിച്ചു കൂട്ടുന്ന പ്രവര്‍ത്തികളാവാം എന്നതാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് .
ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നിടത്ത് അജ്ഞാത ജീവികളെ പിടികൂടാനും കൈ കാര്യം ചെയ്യാനും ചില ചെറു സംഘങ്ങള്‍ സൃഷ്ടിക്കുന്നതായും പോലീസ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട് ഇതും അപകടം ചെയ്യുന്നതാണ്. സദാചാര പോലീസ് ചമഞ്ഞു കൊണ്ട് നിയമം ലംഘിക്കുവാനായി ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. നിലവില്‍ കുന്ദമംഗലം ഉള്‍പ്പെടെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പോലീസ് രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്.ഒപ്പം ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ദയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.

