തിരുവനന്തപുരം: ലയണല്‍ മെസി നായകനായുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ ചുമതല നല്‍കുക.
മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍, എസ്‌ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

