Kerala kerala

മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍, എസ്‌ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി

  • 31st August 2026
  • 0 Comments

തിരുവനന്തപുരം: ലയണല്‍ മെസി നായകനായുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയില്‍ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ ചുമതല നല്‍കുക.

kerala Kerala

മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റില്‍ പുതിയ സന്ദര്‍ശന ക്രമീകരണം

  • 31st August 2026
  • 0 Comments

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ 5.30 വരെയാണ് സന്ദര്‍ശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ […]

kerala Kerala

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശന്‍; മുഴുവന്‍ ചിലവും കേരളം വഹിക്കും; സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാം; നിലപാട് മയപ്പെടുത്താതെ തമിഴ്‌നാട്

  • 20th August 2026
  • 0 Comments

ചെന്നൈ: ദക്ഷിണ മേഖല കൗണ്‍സിലില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാമെന്നുമാണ് സതീശന്‍ അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറില്‍ നിലപാടിലുറച്ച് നല്‍ക്കുകയാണ് തമിഴ്‌നാട്. അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. ലോക്‌സഭ സീറ്റുകള്‍ 543 ആയി നിലനിര്‍ത്തണമെന്നും നിലവിലെ സീറ്റെണ്ണത്തില്‍ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശന്‍ […]

Kerala kerala kerala politics

കെപിസിസി അധ്യക്ഷന്‍ ചര്‍ച്ച; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

  • 19th August 2026
  • 0 Comments

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയില്‍ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചര്‍ച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയതായിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്. ബെന്നി ബഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി ഉള്‍പ്പെടെ എം.പിമാരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ജോസഫ് വാഴക്കനുമാണ് […]

Kerala kerala

‘പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്’; പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി

  • 29th July 2026
  • 0 Comments

പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി. ഡി. സതീശന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു അദ്ദേഹം നല്‍കിയ വിശദീകരണം. ‘കല ഉള്‍പ്പെടെ പരമ്പരാഗതമായ എല്ലാം […]

kerala Kerala

തിരുവോണം ബംബര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍.

  • 16th July 2026
  • 0 Comments

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപതു പേര്‍ക്ക്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച […]

Kerala kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • 10th July 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയില്‍ വിഷയമുയര്‍ന്ന ദിവസം വൈകുന്നേരം ആണ് അദാനി പോര്‍ട്ടിന്റെ കത്ത് ലഭിച്ചത്. സര്‍ക്കാറിന്റെ അതൃപ്തി തൊട്ടടുത്ത ദിവസം അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കും. പ്രതിപക്ഷ നേതാവിനെ ആരോപണങ്ങളും ആശങ്കകങ്ങളും അടിസ്ഥാനമില്ലാത്തതെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എഴുതിയ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്, […]

Kerala kerala

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: വയനാട്ടില്‍ കള്ളാടിയില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അന്‍മോല്‍ റായ്, ബിഹാര്‍ സ്വദേശിയായ സിവില്‍ ഫോര്‍മാന്‍ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം […]

kerala Kerala

കള്ളാടി മണ്ണിടിച്ചില്‍; ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുവെന്നും […]

Kerala kerala

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് വധഭീഷണി; മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്‍കി

തിരുവനന്തപുരം: ഇ.പി ജയരാജന്‍ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന് പരാതിക്കാരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫര്‍സീന്‍ പരാതി നല്‍കി. കേസില്‍ ഫര്‍സീന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. നേരത്തെ, ഞങ്ങളാണ് ഭരണത്തില്‍ ഉണ്ടായിരുന്നതെന്നും അതുകാരണം അന്ന് ജീവനെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഫോണിലൂടെയുള്ള ഭീഷണി. ഇപ്പോള്‍ ഭരണത്തിലില്ലാത്തതിനാല്‍ നിഷ്പ്രയാസം കൊലപ്പെടുത്താന്‍ കഴിയുമെന്നും സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ഷുഹൈബിന്റെ അവസ്ഥയായിരിക്കും നിനക്കെന്നും ഫോണില്‍ ഭീഷണിയുണ്ടായെന്ന് ഫര്‍സീന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് […]

error: Protected Content !!