തിരുവനന്തപുരം: ഇ.പി ജയരാജന്‍ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന് പരാതിക്കാരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫര്‍സീന്‍ പരാതി നല്‍കി. കേസില്‍ ഫര്‍സീന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
നേരത്തെ, ഞങ്ങളാണ് ഭരണത്തില്‍ ഉണ്ടായിരുന്നതെന്നും അതുകാരണം അന്ന് ജീവനെടുക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഫോണിലൂടെയുള്ള ഭീഷണി. ഇപ്പോള്‍ ഭരണത്തിലില്ലാത്തതിനാല്‍ നിഷ്പ്രയാസം കൊലപ്പെടുത്താന്‍ കഴിയുമെന്നും സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ഷുഹൈബിന്റെ അവസ്ഥയായിരിക്കും നിനക്കെന്നും ഫോണില്‍ ഭീഷണിയുണ്ടായെന്ന് ഫര്‍സീന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് നമ്പറുകളില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. ആഭ്യന്തരമന്ത്രിക്ക് ലഭിച്ച ഫര്‍സീന്റെ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

