കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അബ്ദുല്‍ റഷീദിനെ മൈസൂരിൽ നിന്ന് കണ്ടെത്തിയതായി പോലീസ്. അബ്ദുൽ റഷീദിനെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ രാത്രി മൈസൂരിൽ നിന്നും വീട്ടിലേക്ക് ഫോണിൽ വിളിച്ചിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ട്രാക്ക് ചെയ്താണ് പോലീസ് റഷീദിനെ കണ്ടെത്തിയത്.
മുക്കം സ്‌റ്റേഷനിലെ കാണാതായ എഎസ്‌ഐ മൈസൂരിൽ നിന്ന് കണ്ടെത്തിയതായി പോലീസ്

