കുന്നമംഗലം : കോറോണ രോഗം പിടിപെട്ടാല്‍ മതിയായ ചികിത്സയുടെ അഭാവവും, തൊഴിലില്ലായ്മയും, ഭീതിജനകമായ അന്തരീക്ഷവും തീരാ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം ഭരണഘടന സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യ, മത സംഘടനകള്‍ ഇക്കാര്യത്തില്‍ നല്കിയ വാഗ്ദ്ധാനങ്ങള്‍ സ്വീകരിച്ചു് ആര്‍ജവത്തോടെയുള്ള നടപടി സ്വീകരിക്കണം. ഓണ്‍ലൈനായി ചേര്‍ന്ന മീറ്റിംഗില്‍ പ്രസിഡന്റ് മൂസ മൗലവി അധ്യക്ഷത വഹിച്ചു.
ഖാലിദ് കിളിമുണ്ട, അബൂബക്കര്‍ ഫൈസി മലയമ്മ, ഇ.പി. അന്‍വര്‍ സാദത്ത്, സൈനുദ്ദീന്‍ നിസാമി, പി.കെ. മരക്കാര്‍, ഡോ. അബ്ദുറഹ്മാന്, എ.ടി. ബഷീര്‍, ഒ.പി. അഷ്റഫ്, കെ.പി. കോയ, ടി.പി. ഷാഹുല്‍ ഹമീദ്, എം. ഷംസുദ്ദീന്, ഇ.ബി. മുഹമ്മദ് റാഫി,എന്‍.പി. ഹംസ, ടി.പി. സുബൈര്‍,എം.കെ. സഫീര്‍,ഇ.എം. കോയ ഹാജി,വി.പി. മുഹമ്മദ്,എം.പി. അബ്ദുല്‍ മജീദ്,മൂസക്കോയ പരപ്പില്‍, എന്‍. ദാനിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരണം; കുന്ദമംഗലം നിയോജകമണ്ഡലം ഭരണഘടന സംരക്ഷണ സമിതി

