Trending

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: പ്രചാരണത്തിന് വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റുകള്‍

  • 15th July 2026
  • 0 Comments

കോടഞ്ചേരി : ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക മേളകളിലൊന്നുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റുകള്‍ സംഘടിപ്പിക്കും. വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് പ്രീ-ഇവന്റുകള്‍ ഒരുക്കുക. ജൂലൈ 18ന് തിരുവമ്പാടിയില്‍ നീന്തല്‍ മത്സരം, 19ന് കൂടരഞ്ഞിയില്‍ കൈറ്റ് ഫെസ്റ്റ്, തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഓഫ്‌റോഡ് ഫണ്‍ ഡ്രൈവ്, മുക്കത്ത് കബഡി […]

Trending

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

  • 15th July 2026
  • 0 Comments

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി. കേസിൽ ഹൈക്കോടതിയിൽ നിന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വഖഫ് ബോർഡിന്റെ എല്ലാവിധ നടപടികളും നിർത്തിവെക്കേണ്ടി വരും. വഖഫ് ബോർഡിന്റെ ചുമതലകൾ താൽക്കാലികമായി നിർവഹിക്കുന്നതിനായി സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കോടതി ചുമതല നൽകിയിട്ടുണ്ട്. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Trending

കോഴിക്കോട് മാൻഹോളിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

  • 15th July 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം. വാട്ടര്‍ ടാങ്ക് നിര്‍മ്മാണ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Trending

നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ; വാദം പൂർത്തിയായി

  • 15th July 2026
  • 0 Comments

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷയ്ക്ക് മേല്‍ വാദം പൂര്‍ത്തിയായി. പ്രതിയെ നാളെ ഓണ്‍ലൈനായി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും […]

Trending

വീണ്ടും ചികിത്സാ പിഴവ്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 9 വയസുകാരന്‍റെ വിരലിന്‍റെ ചലനശേഷി നഷ്ടമായെന്ന് പരാതി

  • 15th July 2026
  • 0 Comments

കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനല്‍ രാജിന്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 15 നാണ് കുടുംബം മകനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് അന്നുതന്നെ തുന്നികെട്ടുകയായിരുന്നു. തുന്നല്‍ എടുക്കാന്‍ എത്തിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നതെന്ന് കുടുംബം ആരോപിച്ചു. ചലനവള്ളി പൊട്ടിയതാണ് ചലനശേഷി നഷ്ടപ്പെട്ടതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് മകന് ദുരനുഭവം നേരിട്ടതെന്നും […]

Trending

മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം; എംഎൽഎ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ

  • 15th July 2026
  • 0 Comments

കോഴിക്കോട്: മന്ത്രിസഭയിൽ അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ .സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമാണ് വ്യാജ ഫോൺ കോൾ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഫോൺ വിളി വന്നത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി. കേരളത്തിലെ ഒരു എം.എൽ.എയോടാണ് സംസാരിക്കുന്നതെന്ന മിനിമം ബോധം തട്ടിപ്പുകാർക്ക് വേണമെന്നും എല്ലാ ആളുകളെയും പറ്റിക്കാമെന്ന് കരുതുന്നപോലെ കേരളത്തിലെ ആളുകളെ പറ്റിക്കാമെന്ന് […]

What to look for in Best Betting Sites UK 2026: a step-by-step guide for

  • 14th July 2026
  • 0 Comments

When exploring the vibrant world of online casinos, it’s crucial to identify the key features that distinguish the best online betting sites in the UK. The landscape of online gaming continues to evolve, and understanding what makes a platform stand out can enhance your gaming experience significantly. This guide will delve into essential elements to […]

Beste Wettanbieter ohne OASIS: So startest du erfolgreich mit Fußballwetten

  • 14th July 2026
  • 0 Comments

Fußballwetten erfreuen sich nicht nur bei Fans großer Beliebtheit, sondern auch bei den Wettanbietern. In der Vielzahl der Plattformen ist es wichtig, die richtigen Wettanbieter zu wählen, die den eigenen Anforderungen entsprechen. In diesem Zusammenhang sind die Optionen für sportwetten ohne oasis entscheidend, um sicher und erfolgreich mit Fußballwetten bei Wettanbietern ohne OASIS starten zu […]

Trending

ലഹരി വാങ്ങാൻ പണം നൽകിയില്ല; കണ്ണൂരിൽ സ്വന്തം വീടിന് തീയിട്ട് യുവാവ്

  • 14th July 2026
  • 0 Comments

കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ വീട്ടുകാർ പണം നൽകാത്തതിൽ പ്രതിഷേധിച്ച് യുവാവ് സ്വന്തം വീടിന് തീയിട്ടു. കണ്ണൂർ ആയിക്കരയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആയിക്കര സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് ക്രൂരത കാട്ടിയത്. ഇയാൾ മാരകമായി ലഹരിക്ക് അടിമയാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ഭക്ഷണം കഴിക്കാനെന്ന വ്യാജേന വീട്ടിൽ നിന്ന് നിരന്തരം പണം വാങ്ങുന്നത് അഭിഷേകിന്റെ പതിവായിരുന്നു. പണം നൽകാൻ വിസമ്മതിച്ചാൽ സ്വന്തം അമ്മയെപ്പോലും ക്രൂരമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇയാൾ ചെയ്യാറുള്ളതെന്ന് പിതാവ് പറയുന്നു. മുൻപും സമാനമായ രീതിയിൽ […]

Trending

കോഴിക്കോട് പൊലീസ് സഹകരണ സംഘം ഭരണ സമിതിയെ സസ്പെൻ്റ് ചെയ്ത നടപടിക്ക് ഹൈക്കോടതി സ്റ്റേ

  • 14th July 2026
  • 0 Comments

കൊച്ചി: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാര്‍ നടപടിക്ക് തിരിച്ചടി. ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ സഹകരണ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ നടപടി. വകുപ്പുതല അന്വേഷണവുമായി ഭരണ സമിതി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഭരണസമിതിക്ക് എതിരെയുണ്ടായ ക്രമക്കേട് ആരോപണം മുന്‍നിര്‍ത്തിയായിരുന്നു സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതിയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ച് […]

error: Protected Content !!