Local

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പണം ആവശ്യപ്പെട്ട് വ്യോമസേന

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതില്‍ പണം ആവശ്യപ്പെട്ട് വ്യോമസേന. സംസ്ഥാന സര്‍ക്കാരിന് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ലഭിച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്കാണ് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.എന്നാല്‍ കത്ത് ലഭിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ വ്യോമസേന തുക ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇങ്ങനെ […]

Local

കുന്ദമംഗലം സാഹിത്യോത്സവ് ഇന്ന് തുടങ്ങും

കുന്ദമംഗലം : എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവ് പതിമംഗലം പൊന്നകം സുലൈമാൻ ഹാജി നഗറിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും.വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ സഖാഫി പതിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും . എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തും.അബ്ദുറഹ്മാൻ മാസ്റ്റർ വെള്ളിപറമ്പ്, ഇബ്രാഹീം സഖാഫി താത്തൂർ,ശരീഫ് സഖാഫി താത്തൂർ, .ഗ്രാമ പഞ്ചായത്ത് […]

Local

കെയര്‍ ഹോം പദ്ധതിയില്‍ ഭാവനയ്ക്ക് വീട്; താക്കോല്‍ ദാനം ഇന്ന്

സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി വഴി ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജൂലായ് 26) മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മന്ദംകാവില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ 44 വീടുകള്‍ നിര്‍മിച്ച് നല്‍കിയ കെയര്‍ ഹോം പദ്ധതിയില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദംകാവിലാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഭാവനയ്ക്ക് വീട് നിര്‍മിച്ചത്. കാവുന്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് നിര്‍മാണം […]

Entertainment

ഇട്ടിമാണിയുടെ അണിയറ വീഡിയോ കാണാം

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന കുടുംബപ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. . ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി […]

Local

പരീക്ഷയ്ക്ക് ചോദ്യപേപ്പർ തികഞ്ഞില്ല പകരം ഫോട്ടോസ്റ്റാറ്റ്: പ്രതിഷേധവുമായി എസ് എഫ് ഐ

താമരശ്ശേരി ; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്കൂളിൽ ചോദ്യപേപ്പർ ഇല്ല. അടുത്ത സ്കൂളിൽ ചെന്ന് ചോദ്യ പേപ്പർ വാങ്ങി വിതരണം ചെയ്തതു എന്നിട്ടും തികയാതെ വന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തതിനെ തുടർന്ന് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. താമരശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ എക്കൗണ്ടൻസി എ.എഫ്.എസ്.വിഷയത്തിനാണ് ചോദ്യപേപ്പർ തികയാതെ വന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളുകളിൽ ചോദ്യക്കടലാസ് വിതരണം ചെയ്തത്. പക്ഷേ, ഒരു വിഷയത്തിന്റേത് എത്തിയിട്ടില്ലെന്ന കാര്യം […]

Local

പി.എസ്.എന്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: പി.എസ്.എന്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കുന്നമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ പ്രിയ സുചേഷ്, വൈസ് പ്രിന്‍സിപ്പാള്‍ രവികുമാര്‍, ട്രസ്റ്റ് മെമ്പര്‍ നന്ദിയ, അധ്യാപികമാരായ ശ്രീജിഷ, സബിത എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പാരാമെഡിക്കല്‍ ഡിപ്ലോമ നേടിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും, വിവിധ കലാപരിപാടികളും അരങ്ങേറി.

Local

ലൈഫ് വേണ്ട; സ്വന്തം ഭവന പദ്ധതിക്ക് അനുമതി തേടി പെരുവയൽ പഞ്ചായത്ത്

പെരുവയൽ : ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കാൻ ഗ്രാമ പഞ്ചായത്തിനെ അനുവദിക്കണമെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഡമായി സർക്കാറിനോട് ആവശ്യപ്പെട്ടു. പി.കെ. ഷറഫുദ്ദീൻ അവതരിപ്പിച്ച പ്രമേയത്തെ പ്രസീത് കുമാർ പിന്താങ്ങി. അഞ്ഞൂറിലേറെ ഭവനരഹിതരുള്ള ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടത് 47 പേർ മാത്രമാണ്. പദ്ധതിയുടെ വിചിത്രമായ മാനദണ്ഡങ്ങൾ മൂലമാണ് മറ്റുള്ളവർ പുറത്തായത്. ലൈഫ് പദ്ധതിക്ക് മുമ്പ് ഇതേ കാലയളിൽ ഇതിന്റെ നാലിരട്ടിയിലേറെ പേർക്ക് ഭവന നിർമ്മാണത്തിന് […]

News

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി: ബി.ജെ.പി വക്താവിനെതിരെ കേസ്സെടുക്കണം: കെ.പി.എ മജീദ്

കോഴിക്കോട്: വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണനെതിരെ വധഭീഷണിക്ക് കേസെടുത്ത് നിയമത്തിന്റെ മുമ്പിലെത്തിക്കണമെന്നും മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക് ആട്ടിയോടിക്കുമെന്ന ബി.ജെ.പി ധാഷ്ട്യം അങ്ങേയറ്റം അപലപനീയമാണ്. ജയ്ശ്രീറാം വിളിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും അക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന […]

Local

കണി കണ്ടുണരാം; കലർപ്പില്ലാത്ത പാലുമായി ദമ്പതികൾ

കുന്ദമംഗലം: നേരം പുലരുമ്പോൾ നമുക്ക് ശുദ്ധമായ പശുപിൻ പാലുമായി ചെറുകുളത്തൂര്‍ വെണ്ണാറയിൽ വീട്ടിൽ ജിതേഷും ഭാര്യ ലക്ഷ്മിയും വീട്ടിന് മുമ്പിലെത്തും. മായം ചേർക്കാത്ത പാൽ കിട്ടുന്ന വീട്ടുകാർക്കും സന്തോഷം. രണ്ട് മാസ കുന്ദമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഇരുവരും പാൽ വിതരണം ആരംഭിച്ചിട്ട്. ലിറ്ററിന് 50 രൂപയാണ് വില നല്ല പ്രതികരണമാണുള്ളതെന്ന് ഇവർ പറയുന്നു. അച്ചനിൽനിന്ന് കിട്ടിയതാണു പശു വിനോടുള്ള പ്രേമം. അച്ചൻ പറമ്പിൽ ഗോപാലൻ പണ്ട് മുതലേ പശു വളർത്തൽ ഉണ്ട്. ഇപ്പോൾ ഒമ്പത് വിവിധ […]

News

തൊണ്ടയാട് ബസ്സ് അപകടം: നിരവധി പേര്‍ക്ക് പരിക്ക്‌

തൊണ്ടയാട്: തൊണ്ടയാട് ജംങ്ക്ഷനില്‍ ബസ്സ് മറിഞ്ഞു. സ്ത്രീയ്ക്കും ഡ്രൈവര്‍ക്കും ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്. പെരുമ്പൂളയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഹെലൻഡ്ര ആക്‌ട്രോസ് ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ പത്ത് മണിയോടെയാണ് അപകടം, മറിഞ്ഞതിന്റെ ആഘാതത്തില്‍ ബസ്സ് തല കുത്തനെ മറിഞ്ഞു. തൊണ്ടയാട് ജങ്ഷനില്‍ സിഗ്നല്‍ മറികടക്കാന്‍ അതിവേഗതിയില്‍ വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറുകയായിരുന്നു. തുടര്‍ന്ന് എതിര്‍ദിശയിലൂടെ ലോഡ് കയറ്റി വരികയായിരുന്ന ടിപ്പറിന് പിറകെ ഇടിച്ചാണ് മറിഞ്ഞത്. എതിര്‍ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് […]

error: Protected Content !!