സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി വഴി ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജൂലായ് 26) മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മന്ദംകാവില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ 44 വീടുകള്‍ നിര്‍മിച്ച് നല്‍കിയ കെയര്‍ ഹോം പദ്ധതിയില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദംകാവിലാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഭാവനയ്ക്ക് വീട് നിര്‍മിച്ചത്. കാവുന്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ വീട് നിര്‍മാണത്തിന് സ്ഥലം സംഭാവന ചെയ്ത ചേലേരി മമ്മൂട്ടിയെ ജോയിന്റ് രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍ ആദരിക്കും. കെയര്‍ ഹോം ഫലകവിതരണം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട നിര്‍വഹിക്കും. പ്ലാനിംഗ് അസി രജിസ്ട്രാര്‍ എ.കെ അഗസ്തി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.