Kerala kerala

അമ്മയിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന

താര സംഘടനയായ അമ്മയിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവില്‍ അമ്മയില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്നവരും തിരിച്ചുവരണമെന്ന അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന. താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടത്. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ എക്‌സിക്യൂട്ടീവ് […]

Entertainment News

ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ച് വരവ് ; ഭാവനക്ക് അഭിനന്ദനങ്ങളുമായി ഋഷിരാജ് സിംഗ്

  • 27th February 2023
  • 0 Comments

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള തന്റ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഭാവന. ഒരു പ്രണയ കഥ എന്നതിനപ്പുറം നിത്യ എന്ന കഥാപാത്രത്തിന്റെ അതിജീവനമാണ് സിനിമയുടെ നാഴികക്കല്ല്. മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാതന്റെ അഭിപ്രായം പങ്ക്‌ വെച്ചിരിക്കുകയാണ് സിനിമ കണ്ട് റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിംഗ്. സമാനതകളില്ലാത്ത ദുരന്തമനുഭവിച്ചാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് വ്യത്യസ്തമായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ, ഒരു […]

Entertainment

കാടിനുള്ളിൽ ഷാജി കൈലാസും ഭാവനയും സംഘവും; സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ ‘ഹണ്ട്’ മേക്കിംഗ് വീഡിയോ

  • 12th January 2023
  • 0 Comments

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ താരം മുഖ്യമായും അഭിനയിക്കുന്ന സീനുകളുടെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കാടിനുള്ളിലും മറ്റുമായി ചിത്രീകരണം പുരോഗമിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവന, അനുമോഹൻ, ഡെയ്ൻ ഡേവിഡ്, ജി. സുരേഷ് കുമാർ, ചന്തു നാഥ് എന്നിവരും ഈ രംഗങ്ങളിൽ അഭിനയരംഗത്തുണ്ട്. പൂർണ്ണമായും സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റ മൂഡിനൊപ്പമുള്ള രംഗങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇത്തരമൊരു ചിത്രത്തിൻ്റെ എല്ലാ ഉദ്വേഗതയും […]

Entertainment News

നിറപുഞ്ചിരിയിൽ ഭാവന;ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു ഒപ്പം ഷറഫുദ്ദീനും,ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഫസ്റ്റ് ലുക്ക്

  • 28th August 2022
  • 0 Comments

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഭാവന, ഷറഫുദ്ദീന്‍തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്നും ഭവനയ്ക്ക് ആശംസകൾ അറിയിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് ദുൽഖർ ഫസ്റ്റ് […]

Entertainment News

തിരിച്ചു വരവിലേക്ക് പഞ്ച് ചെയ്ത് ഭാവന; അതിജീവനത്തിന്റെ കഥയുമായി ‘ദ സര്‍വൈവല്‍’, ടീസര്‍ പുറത്ത്

ഹ്രസ്വചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. മാധ്യമ പ്രവര്‍ത്തകന്‍ എസ്.എന്‍. രജീഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ‘ദ സര്‍വൈവല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ദി സര്‍വൈവലി’ന്റെ ടീസറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്നും രജീഷ് പറഞ്ഞു. ”ഒരു തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എന്നോടൊപ്പം ചേരൂ” എന്ന ചിത്രം ആഹ്വാനം ചെയ്യുന്നു. അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. പഞ്ച് […]

Entertainment News

ഇത് നിന്റെ ഇടം; ഭാവനയുടെ വീഡിയോ പങ്ക് വെച്ച് പാർവതി

  • 19th March 2022
  • 0 Comments

കഴിഞ്ഞ ദിവസം നടന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച്നടന്ന ഐഎഫ്എഫ്കെ ഉദ്ഘാടനചടങ്ങിൽ പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവന എത്തിയിരുന്നു . തുടർന്ന് ഭാവനയുടെ വരവ് ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ. ഇപ്പോൾ നടി പാർവതി തിരുവോത്തും ഭാവനയുടെ വേദിയിലേക്ക് കടന്നു വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടായിരുന്നു പാർവതി വീഡിയോ പങ്കുവച്ചത്.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, […]

Entertainment News

ഞാന്‍ ഇരയല്ല, അതിജീവിത; നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന

  • 6th March 2022
  • 0 Comments

താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. താന്‍ ഒരു ഇരയല്ല അതിജീവിതയാണെന്ന് നടി വ്യക്തമാക്കി. താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ല, കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടുമാണെന്നും ഭാവന പറഞ്ഞു. ഭാവന പറഞ്ഞത് ‘നേരിട്ട അതിക്രമം […]

Entertainment News

ഭാവന മൗനം വെടിയുന്നു; ലൈംഗീക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കും

  • 5th March 2022
  • 0 Comments

വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ ഭാവന പങ്കെടുക്കുമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൈംഗീക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചില്‍ നടത്തുമെന്ന് ബര്‍ഖാ ദത്ത് പറഞ്ഞു. നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗീകാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു.’ ബര്‍ഖാ ദത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘നടി […]

Entertainment News

‘നമ്മളെല്ലാം മുറിവേറ്റവര്‍’മഞ്ജുവാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

  • 15th January 2022
  • 0 Comments

സുഹൃത്തും നടിയുമായ മഞ്ജുവാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഭാവന. ”നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്,” എന്ന ഏര്‍ണസ്റ്റ് ഹെമിംവേയുടെ വാക്കുകള്‍ കുറിച്ചു കൊണ്ടാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. വലിയൊരു സുഹൃദ് വലയം കൂടയുള്ളതാരം അവര്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.മഞ്ജു സിനിമയില്‍നിന്ന് ഇടവേളയെടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദീര്‍ഘകാലങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.ഭജരംഗി 2വാണ് അവസാനമായി […]

Local

കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ്

സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും അംഗീകാരവും ആണ് ഇവര്‍ക്ക് ആവശ്യമെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ട്രാന്‍സ്ജന്‍ഡര്‍ ആയ  ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സഹകരണ സംഘം  തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ […]

error: Protected Content !!