Local

കെയര്‍ ഹോം പദ്ധതിയില്‍ ഭാവനയ്ക്ക് വീട്; താക്കോല്‍ ദാനം ഇന്ന്

സഹകരണ വകുപ്പിന് കീഴില്‍ കെയര്‍ ഹോം പദ്ധതി വഴി ഭാവന സുരേഷിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജൂലായ് 26) മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മന്ദംകാവില്‍ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ 44 വീടുകള്‍ നിര്‍മിച്ച് നല്‍കിയ കെയര്‍ ഹോം പദ്ധതിയില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദംകാവിലാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഭാവനയ്ക്ക് വീട് നിര്‍മിച്ചത്. കാവുന്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് നിര്‍മാണം […]

Local

തകര്‍ന്നു പോയ വീട്ടില്‍ നിന്നും കെയര്‍ഹോമിന്റെ കരുതലിലേക്ക് കല്യാണിയും കുടുംബവും

തകര്‍ന്ന് പോയ വീടിന് പകരം പുതിയ വീട് ലഭിച്ചതോടെ ജീവിതം തിരികെ കിട്ടിയെന്ന്  നിറഞ്ഞ സന്തോഷത്തോടെ ചുടലക്കണ്ടിയില്‍ കല്ല്യാണിയമ്മ പറയുന്നു.  മഴയില്‍ തകര്‍ന്ന വീട്ടില്‍ നിന്നും സഹകരണ വകുപ്പിന്റെ കെയര്‍ഹോമിന്റെ തണലിലേക്ക് ചേക്കേറിയതാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുടലക്കണ്ടിയില്‍ കല്യാണി അമ്മയും കുടുംബവും. കഴിഞ്ഞ പ്രളയത്തിലാണ് കല്ല്യാണി അമ്മയുടെ ഷീറ്റ് കൊണ്ട് മറച്ച വീട് മഴയില്‍ തകര്‍ന്നത്. താല്‍കാലിക ഷെഡ്ഡിന്റെ അരക്ഷിതത്വത്തില്‍ നിന്നും മുഴുവന്‍ സൗകര്യങ്ങളുള്ള കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഈ വര്‍ഷം മാര്‍ച്ചിലാണ് […]

Kerala

കെയര്‍ ഹോം: വീടിന്റെ താക്കോല്‍ദാനം ജൂലൈ 26-ന്

സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതി പ്രകാരം, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ലക്ഷംവീട് കോളനിയില്‍ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ഭാവന സുരേഷിന്  അനുവദിച്ച വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ 26 വൈകീട്ട് 4 ന് നിര്‍വഹിക്കുമെന്ന് കോഓപറേറ്റീവ്് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.  വീടിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ്.  ഭാവന സുരേഷിന് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം ഒരു സ്വകാര്യ വ്യക്തിയാണ് വാങ്ങി നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ […]

Kerala

കെയര്‍ഹോമിന്റെ തണലില്‍ ഭാവനയും കുടുംബവും

‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച ഭാവന സുരേഷ് നിറഞ്ഞ മനസ്സോടെ പറയുന്നു. 32 വര്‍ഷം മുന്‍പ്  തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയതാണ് ട്രാന്‍സ്ജെന്‍ഡറായ ഭാവന. ഷീറ്റ് കൊണ്ട് മറച്ച വീടായിരുന്നു ഞങ്ങളുടേത്. നഷ്ടപ്പെട്ട ആ വീടിന് പകരം  എല്ലാ സൗകര്യവുമുള്ള […]

News

വീട് മാത്രമല്ല, തിരികെ ലഭിച്ചത് ജീവിതം കൂടെ – കെയര്‍ ഹോമിന്റെ തണലില്‍ ശ്യാമള

മേപ്പറമ്പത്ത് ശ്യാമള ഇന്ന് ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഴയില്‍ തകര്‍ന്ന വീടിനു പകരം മറ്റൊരു മനോഹരമായ വീടാണ് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ശ്യാമളക്കായി നിര്‍മ്മിച്ച് നല്‍കിയത്. “ഈ ഉപകാരത്തിനു എത്ര കടപ്പെട്ടിരിക്കുന്നു എന്നറിയില്ല. സര്‍ക്കാര്‍ നല്‍കിയ ഈ വീട്ടില്‍ ഏറെ സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ ജീവിതമാണ് തിരികെ ലഭിച്ചത്”.  ബാങ്കും വലിയ സഹായമാണ് ചെയ്തതെന്ന് പറയുമ്പോള്‍ ശ്യാമളയുടെ വാക്കുകളില്‍ നിറയുന്നത് സ്നേഹം മാത്രം.  സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം […]

News Trending

കെയര്‍ ഹോം പദ്ധതിയില്‍ വീട് — സിബിയും കുടുംബവും ഇന്ന് ആശ്വാസത്തിന്റെ തുരുത്തില്‍

സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്. പ്രളയത്തില്‍ തകര്‍ന്നു പോയ വീട് കണ്ട് തകര്‍ന്ന ഹൃദയങ്ങളല്ല ഇന്ന്  സിബി സുകുമാരനും ഭാര്യ അനു അശോകനും. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാറിന്റെ ഇടപെടലിന്റെ ഭാഗമായി ലഭിച്ച വീട്ടില്‍ വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുമടങ്ങുന്ന ഇവരുടെ കുടുംബം സുരക്ഷിതരാണ്. പ്രളയദുരിതത്തില്‍പ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല എന്ന ആരോപണത്തിന് മറുപടി ഈ […]

error: Protected Content !!