തകര്‍ന്ന് പോയ വീടിന് പകരം പുതിയ വീട് ലഭിച്ചതോടെ ജീവിതം തിരികെ കിട്ടിയെന്ന് നിറഞ്ഞ സന്തോഷത്തോടെ ചുടലക്കണ്ടിയില്‍ കല്ല്യാണിയമ്മ പറയുന്നു. മഴയില്‍ തകര്‍ന്ന വീട്ടില്‍ നിന്നും സഹകരണ വകുപ്പിന്റെ കെയര്‍ഹോമിന്റെ തണലിലേക്ക് ചേക്കേറിയതാണ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുടലക്കണ്ടിയില്‍ കല്യാണി അമ്മയും കുടുംബവും.
കഴിഞ്ഞ പ്രളയത്തിലാണ് കല്ല്യാണി അമ്മയുടെ ഷീറ്റ് കൊണ്ട് മറച്ച വീട് മഴയില്‍ തകര്‍ന്നത്. താല്കാലിക ഷെഡ്ഡിന്റെ അരക്ഷിതത്വത്തില്‍ നിന്നും മുഴുവന്‍ സൗകര്യങ്ങളുള്ള കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ താമസം മാറിയത്. രണ്ട് കിടപ്പുമുറികളും ഹാളും ശുചിമുറിയും വരാന്തയുമുള്ള 620 സ്ക്വയര്‍ഫീറ്റ് വീട് 6 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ സഹായവും ബാക്കി ഒരു ലക്ഷം കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെതുമാണ്.
സര്‍ക്കാരും ബാങ്കും ജനകീയ പങ്കാളിത്തത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. യു.എല്‍.സി.സി.എസിന്റെ സാങ്കേതിക സഹായവും നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉണ്ടിയിരുന്നു. അന്ധനായ മരുമകന്റെ വരുമാനത്തിലാണ് കല്ല്യാണിയും മകളും രണ്ട് പേരക്കുട്ടികളും ജീവിക്കുന്നത്. തെരുവുകളില്‍ പാട്ടുപാടി ലഭിക്കുന്ന വരുമാനത്തില്‍ നിന്നും പുതിയ വീട് നിര്‍മ്മിക്കുക എന്ന സ്വപ്നം ഈ കുടുംബത്തിന് വിദൂരമായ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിനാണ് സര്‍ക്കാരും കാരശ്ശേരി സര്‍വ്വീസ് സഹകരണബാങ്കും ചേര്‍ന്ന് അടിത്തറയും ചുമരും മേല്‍ക്കൂരയും ഒരുക്കിയത്.
തകര്‍ന്നു പോയ വീട്ടില്‍ നിന്നും കെയര്‍ഹോമിന്റെ കരുതലിലേക്ക് കല്യാണിയും കുടുംബവും
