കൊടുവള്ളി: CHMKM ഗവണ്മെന്റ് ആര്‍ട്‌സ്&സയന്‍സ് കോളേജ് കൊടുവള്ളി ,സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2019 ക്രിക്കറ്റ് ലോകകപ്പ് പ്രവവചന മത്സരം നടത്തി. മുഹമ്മദ് ജാസില്‍ വി.പി ,അശ്വതി വിന്‍സെന്റ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
വിജയികള്‍ക്ക് പ്രമുഖ ഇന്റീറിയര്‍ സ്ഥാപനമായ വിസ്റ്റ ഇന്റീരിയര്‍സ് ,എന്‍ഐടി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം പ്രിന്‍സിപ്പാള്‍ ഡോ.അജിതാ കുമാരി, പ്രമുഖ ലീഗല്‍ കണ്‌സല്‍ ടന്റ് അഡ്വ.വിപിഎ സിദ്ദിഖ് എന്നിവര്‍ വിതരണം നടത്തി. ശ്രീ.മുജീബ് റഹ്മാന്‍,ഇഖ്ബാല്‍ കെ.കെ ,മുഅമ്മില്‍.കെ എന്നിവര്‍ പങ്കെടുത്തു