താമരശ്ശേരി ; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്കൂളിൽ ചോദ്യപേപ്പർ ഇല്ല. അടുത്ത സ്കൂളിൽ ചെന്ന് ചോദ്യ പേപ്പർ വാങ്ങി വിതരണം ചെയ്തതു എന്നിട്ടും തികയാതെ വന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തതിനെ തുടർന്ന് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
താമരശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ എക്കൗണ്ടൻസി എ.എഫ്.എസ്.വിഷയത്തിനാണ് ചോദ്യപേപ്പർ തികയാതെ വന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളുകളിൽ ചോദ്യക്കടലാസ് വിതരണം ചെയ്തത്. പക്ഷേ, ഒരു വിഷയത്തിന്റേത് എത്തിയിട്ടില്ലെന്ന കാര്യം പിന്നീടാണ് സ്കൂൾ അധികൃതർ തിരിച്ചറിഞ്ഞത്. വിതരണകേന്ദ്രത്തിൽ അന്വേഷിച്ചെങ്കിലും അവിടെ ചോദ്യപേപ്പർ തീർന്നുപോയിരുന്നു.
പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർത്ഥികളിൽ നിന്നും പകർപ്പെടുത്ത ചോദ്യക്കടലാസുകൾ തിരികെ വാങ്ങിയതോടെ പ്രശ്നമായി തോന്നിയ വിദ്യാർത്ഥികൾ എസ്.എഫ്.ഐ. പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന് പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി. പ്രിൻസിപ്പലിന്റെ പേരിൽ നടപടിയെടുക്കാമെന്ന് ഉറപ്പുലഭിച്ചശേഷമാണ് എസ്.എഫ്.ഐ.പ്രവർത്തകർ പിരിഞ്ഞുപോയത്