കുന്ദമംഗലം: പി.എസ്.എന്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കുന്നമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ പ്രിയ സുചേഷ്, വൈസ് പ്രിന്‍സിപ്പാള്‍ രവികുമാര്‍, ട്രസ്റ്റ് മെമ്പര്‍ നന്ദിയ, അധ്യാപികമാരായ ശ്രീജിഷ, സബിത എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പാരാമെഡിക്കല്‍ ഡിപ്ലോമ നേടിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും, വിവിധ കലാപരിപാടികളും അരങ്ങേറി.