താമരശ്ശേരി ചുരത്തിലൂടെ കാറിൽ സാഹസിക യാത്ര;വാഹനം കസ്റ്റഡിയില്‍,പിഴ
താമരശ്ശേരി ചുരത്തിലൂടെ സാഹസികയാത്ര നടത്തിയ സംഘത്തിന് പിഴയിട്ട് പോലീസ്.ഡോറുകളുടെ ഗ്ലാസുകൾ താഴ്ത്തി അതിൽ ഇരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരം കയറിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സൺ റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ട്. ചുരത്തിലൂടെ അപകടകരമായ നിലയിൽ യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. സി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.