kerala Kerala

വന നിയമ ഭേദഗതി ബില്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത

കോഴിക്കോട്: വന നിയമ ഭേദഗതി ബില്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത. വനനിയമ ഭേദഗതി പിന്‍വലിച്ചത് ആശ്വാസകരമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. മലയോര ജനതയുടെ ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ബിഷപ്പ് കിരാതനിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടന്നുവെന്നും കുറ്റപ്പെടുത്തി. സമ്മര്‍ദ്ദം കൊണ്ടാണ് ഭേദഗതി പിന്‍വലിച്ചത്. പി വി അന്‍വറിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. അന്‍വറിന് നന്ദി പറഞ്ഞ ബിഷപ്പ് അന്‍വര്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സഭക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി. പി വി അന്‍വര്‍ മാത്രമല്ല 140 എംഎല്‍എമാരും ഈ വിഷയത്തില്‍ ശക്തമായ പിന്തുണ നല്‍കണം. അത് അവരുടെ ഉത്തരവാദിത്വമാണെന്നും ബിഷപ്പ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

മറയൂര്‍ ചന്ദന മോഷണക്കേസില്‍ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേര്‍ക്കുന്നില്ലെന്നും ബിഷപ്പ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു. വേലി തന്നെ വിളവ് തിന്നുകയാണ്. വനപാലകരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. വന്യമൃഗ ശല്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ അവരുടെ സാധ്യത പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും താമരശ്ശേരി ബിഷപ്പ് ചൂണ്ടിക്കാണിച്ചു. കാടിനു പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കണം. കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയെങ്കിലും, കര്‍ഷകര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കുന്നില്ല. വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കട്ടെയെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!