kerala Kerala

ഓണാഘോഷം: സംസ്ഥാനത്ത് ആഗസ്റ്റ് 21ന് നടത്താനിരുന്ന പരീക്ഷ മാറ്റി

  • 15th August 2026
  • 0 Comments

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സെപ്റ്റംബര്‍ ഒന്നാം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് നേരത്തെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, അതേ ദിവസം തന്നെ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നു. ആഘോഷങ്ങള്‍ നടക്കുന്ന ദിവസം തന്നെ പരീക്ഷ നടത്താനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഇടത് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ […]

National

സോനം വാങ്ചുക് ആശുപത്രിവിട്ടു

  • 27th July 2026
  • 0 Comments

നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ആശുപത്രിവിട്ടു. അല്‍പ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലും പിന്നീട്, ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും സോനം വാങ്ചുകിനെ പ്രവേശിപ്പിക്കുകയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ചെയ്തുകാണിച്ചത്.

Kerala kerala

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

  • 17th July 2026
  • 0 Comments

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഗള്‍ഫില്‍ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയില്‍ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.

National Trending

ചോദ്യച്ചോര്‍ച്ച: നീറ്റ് പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷാ തിയ്യതി ഉടൻ അറിയിക്കും

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ്‌യുജി’യുമായി ബന്ധപ്പെട്ട ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് ഈ മാസം മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കി. അതിനു മുന്‍പു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങള്‍ യഥാര്‍ഥ പരീക്ഷയില്‍ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളില്‍ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ( എസ്ഒജി) എഡിജിപി വിശാല്‍ ബന്‍സാല്‍ അറിയിച്ചിരുന്നു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം […]

Kerala kerala

കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; റാങ്ക് പട്ടിക പിന്‍വലിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് കണ്ടെത്തി. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിരവധി ഫലങ്ങളില്‍ പ്രശ്നം കണ്ടെത്തിയതോടെ റാങ്ക് പട്ടിക പിന്‍വലിച്ചു. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകനോട് രജിസ്ട്രാര്‍ വിശദീകരണം തേടി. അടിയന്തരമായി പുനഃപരിശോധന നടത്തി ഫലം പുറത്തുവിടാനും നിര്‍ദ്ദേശം നല്‍കി.

Kerala kerala

പരീക്ഷാഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥ;സര്‍ക്കാരിന് എന്ത് അധികാരം? ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞതിന് എതിരെ ഹൈക്കോടതി

കോഴിക്കോട:് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന് എതിരെ ഹൈക്കോടതി. ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് വിമര്‍ശനം. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നു ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. കുട്ടികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കും. സര്‍ക്കാര്‍ […]

kerala Kerala

‘അപേക്ഷിക്കാന്‍ മറന്നു, വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കി’; കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് ആണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയെന്നാണ് പ്രതിയുടെ മൊഴി. പേക്ഷിക്കാന്‍ താന്‍ മറന്നുപോയതിനെ തുടര്‍ന്ന് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഇന്ന് രാവിലെയാണ് പത്തനംതിട്ട് പൊലീസ് തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതേ അക്ഷയ സെന്ററിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ […]

Kerala kerala

‘തന്റെ കുഞ്ഞ് ആറടി മണ്ണില്‍ കിടക്കുമ്പോള്‍ പ്രതികള്‍ സുഖമായി പരീക്ഷ എഴുതുന്നു’; ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം; ഷഹബാസിന്റെ പിതാവ്

താമരശ്ശേരി: ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് ഇഖ്ബാല്‍. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുഞ്ഞ് ആറടി മണ്ണില്‍ കിടക്കുമ്പോഴാണ് പ്രതികള്‍ സുഖമായി പരീക്ഷ എഴുതുന്നത്. തന്റെ മകനും അണിഞ്ഞൊരുകി പരീക്ഷക്ക് പോകേണ്ടതായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷക്ക് കോപ്പിയടിച്ചാല്‍ മാറ്റിനിര്‍ത്താറുണ്ട്. കൊലപാതകികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്ത് നല്‍കുന്നതില്‍ വിഷമമുണ്ട്. പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇത്തവണ മാറ്റിനിര്‍ത്തി അടുത്ത വര്‍ഷം അവസരം നല്‍കേണ്ടതാണ്. അങ്ങനെ […]

Kerala kerala

സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു; 10,12 പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും

  • 21st November 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ പരീക്ഷ ടൈംടേബിള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 2024നേക്കാള്‍ 23 ദിവസം മുന്‍പെയാണ് ഇത്തവണ പരീക്ഷ ടൈംടേബിള്‍ പുറത്തിറക്കിയത്. ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30ന് ആരംഭിക്കും.

National

ബിഹാറില്‍ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു

  • 22nd June 2024
  • 0 Comments

പാട്‌ന: ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കാനിരുന്ന ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍ 28,29 തീയതികളില്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമീഷന്‍ ഹെഡ്മാസ്റ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷ നടത്തുന്നുണ്ട്. ഇതുകൊണ്ടാണ് ടെറ്റ് പരീക്ഷ മാറ്റിയതെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യു.ജി.സി നെറ്റ്, നീറ്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ […]

error: Protected Content !!