സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
കോഴിക്കോട് : ആഗസ്റ്റ് 15 ന് എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിവിധ പരിപാടികളോടെ നടത്താന്‍ കലക്ടര്‍ സീറാം സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോടിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ജില്ലാതല സ്വാതന്ത്ര്യദിന പരേഡ് രാവിലെ 8.30ന് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. അനുബന്ധ പരിപാടിയായി ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല്‍ ക്യാപ്റ്റന്‍ വിക്രം […]








