കോഴിക്കോട്: വെള്ളിമാട്കുന്ന് ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണില്‍ കഴിയുകയായിരുന്ന കിഷന്‍ സ്വദേശത്തേക്ക് മടങ്ങി. കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി മുഖേന ജൂണ്‍ 29 നാണ് കിഷന്‍ എന്ന് പേരുള്ള കമോദ് മുഖിയ സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍ എന്ന സ്ഥാപനത്തില്‍ പ്രവേശനം നേടിയത്.
സാമൂഹ്യപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ടയേഡ് ഉദ്യോഗസ്ഥനുമായ ശിവന്‍ കോട്ടൂളി കിഷനുമായി സംസാരിച്ച് കുട്ടിയുടെ സ്വദേശം ബീഹാറിലെ ബേനിപട്ടി എന്ന സ്ഥലത്താണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ മുഖേന കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി. കഴിഞ്ഞ ദിവസം സഹോദരന്‍ സുബോദ് മുഖിയയും ബന്ധുവായ ആഷുകുമാര്‍ മുഖിയയും സ്ഥാപനത്തില്‍ എത്തി കിഷനെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
10 മാസത്തോളമായി വീട്ടില്‍ നിന്നും കാണാതായ കമോദ് മുഖിയയെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും തുടര്‍ന്ന് കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന എച്ച്.എം.ഡി.സി സ്ഥാപനത്തിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരോടും, താമസക്കാരോടും യാത്ര പറഞ്ഞ് കിഷനും ബന്ധുക്കളും നാട്ടിലേയ്ക്ക് മടങ്ങി. ജീവനക്കാര്‍ പാരിതോഷികങ്ങള്‍ നല്‍കിയാണ് കിഷനെ യാത്രയാക്കിയത്. കിഷന്‍, സഹോദരന്‍ സുബോദ് മുഖിയ, ബന്ധു ആഷുകുമാര്‍ മുഖിയ, ശിവന്‍ കോട്ടൂളി, സ്ഥാപന സൂപ്രണ്ട് കെ.പ്രകാശന്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.