Local

വയനാട് ചീനപുല്ല് കോളനിയിൽ സൗജന്യ സ്കൂൾ കിറ്റുമായി സദയം – സത്യസായി പ്രവർത്തകർ

കുന്ദമംഗലം: ആദിവാസി കുട്ടികൾക്ക് സൗജന്യമായി സ്കൂൾ കിറ്റുമായി വീണ്ടും സദയം ചാരിറ്റബിൾ ട്രസ്റ്റ്.വയനാട് സത്യസായി സേവാ സമിതിയുയായി സഹകരിച്ച് അമ്പലവയൽ ചീനപ്പുല്ല് കോളനിയിലെ കുട്ടികൾക്കാണ് കിറ്റ് നൽകുന്നത്. ആഗസ്റ്റ് 4 ന് ഉച്ചക്ക് 2 ന് ആണ്ടൂർ ചീന്നപ്പുല്ല് അഗ്രോ ക്ലിനികിൽ വെച്ചാണ് പരിപാടി.


കേരള ഗോത്ര വിഭാഗവും തമിഴ് വംശജരും പാർക്കുന്ന കോളനിയാണ് ചീനപ്പുല്ല്. സദയത്തിന്റെ ഒരു വൃക്ഷത്തൈയും പുസ്തകസഞ്ചിയം പദ്ധതി പ്രകാരമാണ് കിറ്റ് വിതരണം .സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും ജീവാമൃതം പദ്ധതി പ്രകാരം മരുന്നും വിതരണം ചെയ്യും.
കിറ്റും വസ്ത്രങ്ങളും സ്പോൺസർ ചെയ്യാനും വിവരങ്ങൾക്കും ഫോൺ: 8714402520, 94956 142 55.


ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സദയം ചാരിറ്റബിൾ ട്രസ്റ്റ് ഈ വർഷം മൂന്നാം തവണയാണ് ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി സ്കൂൾ കിറ്റ് നൽകുന്നത്‌. കോഴിക്കോട് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കുന്ദമംഗലത്തും വയനാട്ടിൽ ഒഴലക്കൊല്ലി കോളനിയിലും നേരത്തെ കിറ്റ് നൽകിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!