News

കൂടരഞ്ഞിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍: പോസ്റ്റര്‍ പതിച്ചു

കൂടരഞ്ഞി: കൂടരഞ്ഞിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പഞ്ചയത്തിലെ പൂവാറംതോട് മേടപാറയില്‍ നാലുപേര്‍ അടങ്ങുന്ന സംഘം എത്തിയെന്നാമ് വിവരം. ഇവരുടെ കയ്യില്‍ ആയുധമുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. മഞ്ജുളായില്‍ വത്സലയുടെ വീട്ടിലാണ് ഇവരെത്തിയത്. മലയാളം സംസാരിച്ച ഇവര്‍ വന്നയുടനെ ചായ വേണമെന്നും അരിവേണമെന്നും പറഞ്ഞു. പിന്നീട് കൈകൊണ്ട് എഴുതിയ പോസ്റ്റര്‍ സംഘം ചുമരില്‍ ഒട്ടിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. കബനീദളം എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ എഴുതിരിക്കുന്നത്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിയേറ്റ് മരിച്ച […]

Local

മഴ;ദുരിതാശ്വാസ ക്യാമ്പില്‍ 18 പേര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ ചെറുവണ്ണൂര്‍-നല്ലളം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളില്‍ നിന്നായി 18 പേരെ നല്ലളം യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.

Kerala

കനത്ത മഴ തുടരുന്നു; ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളില്‍ ജൂലൈ 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ റെഡ് ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Local

നിര്യാതനായി

കുന്ദമംഗലം: പരേതനായ കണിയാത്ത് പെരച്ചന്‍ എന്നവരുടെ മകന്‍ പ്രകാശന്‍(56) ( ടെലികോം ടെക്‌നീഷ്യന്‍, ബിഎസ്എന്‍എല്‍ അരീക്കോട്) നിര്യാതനായി. എഫ്.എന്‍.ടി.ഒ (ഐ.എന്‍.ടി.യു.സി) മലപ്പുറം സര്‍ക്കിള്‍ സെക്രട്ടറിയായിരുന്നു. ഭാര്യ:- മിനി. മക്കള്‍:- അവിനാഷ് ഉണ്ണി, അനന്യ, അഭിഷേക് ലാല്‍. മാതാവ്:- പരേതയായ നാരായണി. സഹോദരങ്ങള്‍:- കണിയാത്ത് ബാബു, മധുസൂതനന്‍, സുരജന്‍. സഞ്ചയനം – ചൊവ്വാഴ്ച.

Kerala News

കുന്ദമംഗലത്തിന്റെ ‘ശബ്ദം’ പുറത്തിറങ്ങി പഴയകാല ഡ്രൈവര്‍മാരെ ആദരിക്കലും യൂനിഫോം വിതരണവും നടന്നു

കുന്ദമംഗലം: കുന്ദമംഗലം ന്യൂസ് പുറത്തിറക്കുന്ന പത്രമായ ‘ശബ്ദം’ പ്രകാശനം ചെയ്തു. പത്രത്തിന്റെ ലോഗോ കുന്ദമംഗലം നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കറ്റ് പി.ടി.എ റഹീം എംഎല്‍എ സാമൂഹ്യ പ്രവര്‍ത്തകനായ എന്‍. സദക്കത്തുള്ളക്ക് നല്‍കിയും പത്രത്തിന്റെ ആദ്യ പതിപ്പ് മുന്‍ എംഎല്‍എ യു.സി രാമന്‍ വാര്‍ഡ് മെമ്പര്‍ എം.വി ബൈജുവിന് നല്‍കിയും പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐ.പി.എസ് ചടങ്ങിനോടനുബന്ധിച്ച് നടന്ന സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ കെ.ബി […]

Kerala

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെമിനാര്‍ നടത്തി

കോഴിക്കോട്: എല്ലാവർക്കും ലഭിക്കുന്ന അവകാശമായി വിദ്യാഭ്യാസം മാറണമെന്ന‌് സെമിനാർ. കേരള ശാസ‌്ത്ര സാഹിത്യ പരിഷത്ത‌് ജില്ലാ കമ്മിറ്റിയാണ‌് ‘മികവിനായുള്ള വിദ്യാഭ്യാസവും ഖാദർ കമ്മിറ്റി റിപ്പോർട്ടും’ വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചത‌്. ശാസ‌്ത്രകേരളം എഡിറ്റർ ഒ എം ശങ്കരൻ ഉദ‌്ഘാടനംചെയ‌്തു. ഹയർ സെക്കൻഡറി വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിട്ടല്ല ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ  കാണേണ്ടതെന്നും വിശാലമായ അർഥത്തിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു. കെ കെ ശിവദാസൻ അധ്യക്ഷനായി. വി വിനോദ‌്, പരിഷത്ത‌് സംസ്ഥാന സെക്രട്ടറി കെ രാധൻ  എന്നിവർ സംസാരിച്ചു. […]

Local

ഒപ്പം’ അദാലത്ത് കോടഞ്ചേരിയില്‍ 238 പരാതികള്‍ പരിഗണിച്ചു

കോടഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടത്തിയ കലക്ടറുടെ പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ ‘ഒപ്പ’ത്തില്‍ 238 പരാതികള്‍ പരിഗണിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്ഹാളില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച പരാതികള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.   വീടില്ലാത്തവര്‍, ചികിത്സക്ക് വഴിയില്ലാത്തവര്‍, കൈവശ ഭൂമിയില്‍ നികുതിയടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍, റേഷന്‍ സംബന്ധമായ പരാതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പരാതികളാണ് അദാലത്തില്‍ പരിഗണനക്കെത്തിയത്. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ […]

Kerala

മുസ്ലിം ലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം ആംബുലന്‍സ് ട്രൈവര്‍മാരുടെ കുട്ടായ്മ രൂപീകരിച്ചു

കോട്ടക്കല്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കീഴിലുള്ള ആംബുലന്‍സ് ട്രൈവര്‍മാരുടെ കൂട്ടായ്മയായ മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം(മെസ്സ്) എന്ന സംഘടനയുടെ ആദ്യ മെമ്പര്‍ഷിപ്പ വിതരണം പാണക്കാട് സൈയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ ബോഡി യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അലി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസലാം, സി.കെ ഇബ്രാഹിം കുട്ടി പ്രസംഗിച്ചു. മംഗലാപുരത്ത് നിന്നും 14 ദിവസം പ്രായമായ കുഞ്ഞിനെയുമായി അഞ്ച് മണിക്കൂറും 18 […]

Local

നവാസ് റഹമാന്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ടീം കോച്ച്

കുന്ദമംഗലം: ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ കുന്നമംഗലം സ്വദേശി നവാസ് റഹമാന്‍ പരിശീലിപ്പിക്കും .നിലവില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സി ലെവല്‍ ലൈസന്‍സ് പാസായ നവാസ് സെവന്‍ സ്‌പോട്‌സ് എഫ്.സി യുടെ മുഖ്യ പരിശീലകനാണ്.പരേതനായ പുല്ലാട്ട് അബ്ദുറഹിമാന്റെയും(ബാബു)സഫിയ റഹമാന്റെയും മകനാണ് ഭാര്യ ഷിജിന മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം ജില്ലാ കാമ്പില്‍ സെവന്‍ സ്‌പോട്‌സ് എഫ് .സിയുടെ മൂന്ന് കളിക്കാര്‍ അടക്കം മൂപ്പത്തഞ്ച് കളിക്കാരുടെ കോച്ചിംങ്ങ് ക്യാമ്പില്‍ നിന്നും […]

Local

വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുന്നു:വിദ്യാഭ്യാസ മന്ത്രി

കുണ്ടുപറമ്പ് :ഒന്നു മുതൽ പ്ലസ്ടു വരെയുള്ള എല്ലാ സ്കൂളുകളും 4 മാസത്തിനകം ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കുണ്ടുപറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ എട്ടാം ക്ലാസു മുതൽ പ്ലസ്ടു വരെ ഹൈടെക്കായി കഴിഞ്ഞു .ഒന്നു മുതൽ ഏഴാം ക്ലാസുവരെ 3 മാസത്തിനകം ഹൈടെക്കാക്കും. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുകയാണ് വിദ്യാലയങ്ങളിലെ ലബോറട്ടറികൾ മുഴുവനും ഡിജിറ്റലാക്കി മാറ്റും. പണ്ടത്തെ വിദ്യാഭ്യാസ രീതി വിവരശേഖരണം മാത്രമാണ്. ഇത് […]

error: Protected Content !!