കോട്ടക്കല്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കീഴിലുള്ള ആംബുലന്‍സ് ട്രൈവര്‍മാരുടെ കൂട്ടായ്മയായ മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം(മെസ്സ്) എന്ന സംഘടനയുടെ ആദ്യ മെമ്പര്‍ഷിപ്പ വിതരണം പാണക്കാട് സൈയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ ബോഡി യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അലി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസലാം, സി.കെ ഇബ്രാഹിം കുട്ടി പ്രസംഗിച്ചു. മംഗലാപുരത്ത് നിന്നും 14 ദിവസം പ്രായമായ കുഞ്ഞിനെയുമായി അഞ്ച് മണിക്കൂറും 18 മിനിറ്റും കൊണ്ട് എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിച്ച് പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായ കോസര്‍ഗോഡ് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‍ ദേളിക്കും, ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരനായ സിറാജ്.കെ.വി കുറ്റ്യാടിക്കും ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു.
സംസ്ഥാന ഭാരവാഹികളായി അലി പെരുന്തല്ലൂര്‍ സിഎച്ച് സെന്റര്‍ തിരൂര്‍, അബ്ദുസ്സലാം പൂവാട്ടപറമ്പ് കോഴിക്കോട് സിഎച്ച് സെന്റര്‍(ജനറല്‍ സെക്രട്ടറി), സി.കെ ഇബ്രാഹിം കുട്ടി കൊയിലാണ്ടി(ട്രഷറര്‍), അബ്ദുസമദ് മങ്കട, അഷ്‌റഫ് തളിപ്പറമ്പ്(വൈസ് പ്രസിഡന്റ്), സിറാജ് കുറ്റ്യാടി, നൗഷാദ് കെഴങ്ങോറന്‍ കൊടുവള്ളി(ജോയിന്റ് സെക്രട്ടറി) അനീസ് മേനാട്ടിലിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുത്തു.