കുന്ദമംഗലം: കുന്ദമംഗലം ന്യൂസ് പുറത്തിറക്കുന്ന പത്രമായ ‘ശബ്ദം’ പ്രകാശനം ചെയ്തു. പത്രത്തിന്റെ ലോഗോ കുന്ദമംഗലം നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കറ്റ് പി.ടി.എ റഹീം എംഎല്‍എ സാമൂഹ്യ പ്രവര്‍ത്തകനായ എന്‍. സദക്കത്തുള്ളക്ക് നല്‍കിയും പത്രത്തിന്റെ ആദ്യ പതിപ്പ് മുന്‍ എംഎല്‍എ യു.സി രാമന്‍ വാര്‍ഡ് മെമ്പര്‍ എം.വി ബൈജുവിന് നല്‍കിയും പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐ.പി.എസ് ചടങ്ങിനോടനുബന്ധിച്ച് നടന്ന സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ ഷംസുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കുന്ദമംഗലം ടൗണ്‍ ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ എം.ടി സുധീര്‍, എന്നിവര്‍ അതിഥികളായി. കുന്ദമംഗലം ന്യൂസ് ചീഫ് എഡിറ്റര്‍ എം.സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വര്‍ഷങ്ങളായി ഡ്രൈവര്‍ ജോലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോയസ്സന്‍കുട്ടി, ആംബുലന്‍സ് ഡ്രൈവറായ പാലിയില്‍ ദിനു, ദീര്‍ഘകാലമായി ഓട്ടോ തൊഴിലാളിയായ കാഞ്ഞിരക്കണ്ടി പുറായില്‍ അശോകന്‍ എന്നിവരെ ആദരിച്ചു. കുന്ദമംഗലത്തെ ഓട്ടോ, ടെംബോ, ടാക്‌സി തൊഴിലാളികള്‍ക്ക് സൗജന്യ യൂനിഫോം തുണി വിതരണം ചെയ്തു.
മുന്‍ പ്രസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രന്‍ കുന്ദമംഗലം , ബാബു നെല്ലൂളി(കോണ്‍ഗ്രസ്), എം.കെ മോഹന്‍ ദാസ്(സിപിഎം), എം. ബാബുമോന്‍(മുസ്ലിം ലീഗ്), ടി. ചക്രായുദന്‍(ബിജെപി), ഓട്ടോ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ എം.വി ബൈജു എന്നിവര്‍ സംസാരിച്ചു. ഡവലപ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് കെ.പി വസന്തരാജ്, വിനീത് കുമാര്‍(എന്‍സിപി), സി. അബ്ദുറഹ്മാന്‍(വെല്‍ഫെയര്‍ പാര്‍ട്ടി), കായക്കല്‍ അഷ്‌റഫ്(ഫോര്‍വേര്‍ഡ് ബ്ലോക്ക്), പട്ടോത്ത് യൂസഫ്(പാറ്റേണ്‍ കാരന്തൂര്‍), എം.കെ ഇമ്പിച്ചിക്കോയ(പൗര സമിതി) എന്നിവര്‍ സംബന്ധിച്ചു. ശബ്ദം ന്യൂസ് എഡിറ്റര്‍ മിഥുന്‍ മുസാഫര്‍ സ്വാഗതവും കുന്ദമംഗലം ന്യൂസ് ഡോട്ട് കോം സബ് എഡിറ്റര്‍ ഫെബിന്‍ രാജ് നന്ദിയും പറഞ്ഞു